വ്യോമാക്രമണത്തിൽ കാൽ നഷ്‌ടപ്പെട്ടു, കോമയിലാണ്; ഇറാൻ പരമോന്നത നേതാവ് മൊജ്‌തബ ഖമനേയി ഗുരുതരാവസ്ഥയിലെന്ന് അഭ്യൂഹം

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് മൊജ്‌തബ ഖമനേയി ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹം പരക്കുന്നു. മോജ്‌തബയുടെ ഒരു കാൽ നഷ്‌ടപ്പെട്ടെന്നും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായും കോമാവസ്ഥയിലാണെന്നുമാണ് പരക്കുന്ന വാർത്തകൾ. മോജ്‌തബ ഖമനേയിക്ക് ഗുരുതരമായി പരിക്കേറ്റു, ടെഹ്‌റാനിൽ അദ്ദേഹം ചികിത്സയിലാണ് എന്നാണ് ദി സൺ റിപ്പോർട്ട് ചെയ്‌തത്.

മോജ്‌തബയ്‌ക്ക് ഒരു കാൽ നഷ്‌ടപ്പെട്ടു, വയറിനോ, കരളിനോ ഗുരുതര പരിക്കേറ്റു’ എന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ‘നിലവിൽ കോമയിലാണദ്ദേഹം.’ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെഹ്‌റാനിലെ സിന യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ ചികിത്സ നടക്കുന്നത്.ഫെബ്രുവരി 28ന് ടെഹ്‌റാനിൽ നടന്ന വ്യോമാക്രമണത്തിലാണ് ഇറാൻ പരമോന്നത നേതാവ് 86കാരനായ അയത്തൊള്ള അലി ഖമനേയി മരിച്ചത്. അന്നുതന്നെയാണോ 56കാരനായ‌ മോജ്‌തബയ്‌ക്കും പരിക്കേറ്റതെന്ന കാര്യം വ്യക്തമല്ല. മാർച്ച് എട്ടിനാണ് അയത്തൊള്ള ഖമനേയിയുടെ രണ്ടാമത്തെ മകനായ മോജ്‌തബയെ ഇറാൻ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *