മോനെ നീ ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു, ചതിക്കുകയായിരുന്നല്ലേ?: അഖിൽ മാരാരെ പരിഹസിച്ച് സത്യഭാമ

സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി20 പാർട്ടിയിൽ ചേർന്നതായി കഴിഞ്ഞദിവസം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. 80 ശതമാനത്തോളം ബിജെപിയുടെ താൽപര്യങ്ങളോട് യോജിപ്പുണ്ടെങ്കിലും ചില കാര്യങ്ങളിൽ എതിർപ്പുണ്ടെന്നും അതുകൊണ്ടാണ് ട്വന്റി 20യിൽ ചേർന്നതെന്നും അഖിൽ വ്യക്തമാക്കിയിരുന്നു. ട്വന്റി 20യുടെ ആശയങ്ങളോട് പണ്ട് മുതലേ തനിക്ക് യോജിപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ അഖിൽ മാരാർ ബിജപിയുടെ ഭാഗമായതിൽ വിമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് കലാമണ്ഡലം സത്യഭാമ. ഫേസ്‌ബുക്കിലൂടെയായിരുന്നു പ്രതികരണം.

പോസ്റ്റിന്റെ പൂർണരൂപം

മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു.

നിന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച മറ്റു മതസ്ഥരെ നീ ചീറ്റ്ചെയ്യുകയായിരുന്നില്ലേ?

നിന്റെ എല്ലാ ഉയർച്ചകളും ഈയൊരു തിരഞ്ഞെടുപ്പ്അവസാനിക്കുന്നതോടെ തീരും.ജനങ്ങൾക്ക്‌ നിന്നെ പഴയത് പോലെ ഇനി ഒരിക്കലും നോക്കിക്കാണാൻ കഴിയില്ല. ജനങ്ങൾക്ക് ഉപകാരപ്രദമായ ബിജെപിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്ന് അഖിൽ മാരാർ വ്യക്തമാക്കിയിരുന്നു. ട്വന്റി20 പോലുള്ള രാഷ്ട്രീയ പ്രസ്ഥാനത്തെ ഒപ്പം നിർത്താൽ ബിജെപി തീരുമാനിക്കുമ്പോൾ നൂറ് ശതമാനം വികസനമല്ലാതെ മറ്റെന്താണ് അവർക്ക് മുന്നോട്ടുവയ്ക്കാൻ പറ്റുന്നത്. ഇന്നും 80കളിലെയും 90കളിലെയും കാര്യങ്ങൾ സംസാരിച്ചിട്ട് കാര്യമില്ല.

എന്താണ് 2040ൽ നമ്മുടെ തലമുറയ്ക്ക് ഉണ്ടാകേണ്ടതെന്ന ദീർഘവീക്ഷണം ഉണ്ടായിരിക്കണം. ഭാവിയിലെ കേരളം എന്താകണമെന്നുള്ള മിനി പതിപ്പ് ആണ് ട്വന്റി20 കിഴക്കമ്പലത്ത് കാണിച്ചത്. സാബു ജേക്കബിന്റെ വീക്ഷണം ഇത്തരത്തിലാകുമ്പോൾ തന്നെപ്പോലെ ചിന്തിക്കുന്നയാൾക്ക് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കാനും ചേരാനും ഇതല്ലാതെ മറ്റൊരു രാഷ്ട്രീയ ആശയം നിലവിൽ കേരളത്തിൽ ഇല്ലെന്നും അഖിൽ മാരാർ ചൂണ്ടിക്കാട്ടിയിരുന്നു.ഇന്നലെ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അഖിൽ മാരാർക്ക് ട്വന്റി 20യിൽ ഔദ്യോഗിക അംഗത്വം നൽകിയതായി പ്രസിഡന്റ് സാബു ജേക്കബ് പ്രഖ്യാപിച്ചത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥിയായി അഖിൽ മാരാർ മത്സരിക്കുമെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *