മാസപ്പിറവി കണ്ടില്ല, കേരളത്തിൽ റംസാൻ വ്രതാരംഭം വ്യാഴാഴ്‌ച മുതൽ

തിരുവനന്തപുരം: കേരളത്തിലെവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ വ്രതാരംഭം വ്യാഴാ‌ഴ്‌ച മുതലെന്ന് പ്രഖ്യാപനം. ശഅ്‌ബാൻ 29 ആയിരുന്നു ഇന്നെങ്കിലും ചന്ദ്രപിറവി എവിടെയും ദൃശ്യമായില്ല. ശഅ‌്ബാൻ 30 ബുധനാഴ്‌ച പൂർത്തിയാക്കി വ്യാഴാഴ്‌ച റംസാൻ ഒന്നായി ഖാസിമാർ തീരുമാനിക്കുകയായിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ വ്യാഴാഴ്‌ച വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ, പാളയം ഇമാം ഡോ.പി വി ശുഹൈബ് മൗലവി എന്നിവർ അറിയിച്ചു.

മാസപ്പിറവി കണ്ടാൽ നോമ്പ് അനുഷ്‌ഠിക്കണം എന്ന പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തിൽ നഗ്നനേത്രത്താൽ ചന്ദ്രനെ ദർശിച്ചാൽ മാത്രമേ മാസപ്പിറവി പ്രഖ്യാപനം നടത്തുക പതിവുള്ളൂ. ഇന്ന് അമാവാസിയായതിനാൽ ചന്ദ്ര പ്രഭ 0.1 ശതമാനം മാത്രമാണ് മാത്രമല്ല സൂര്യാസ്‌മനത്തിനുമുൻപായി ചന്ദ്രൻ അസ്‌തമിച്ചതും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം കാരണം പടിഞ്ഞാറൻ ചക്രവാളത്തിൽ മേഘവൃതമായ അന്തരീക്ഷമായിരുന്നു ഇതും തടസമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *