ലാല്‍ കൃഷ്ണ മെമ്മോറിയല്‍ പോസ്റ്റര്‍ മത്സരം

തിരുവനന്തപുരം: മാര്‍ ഇവാനിയോസ് കോളേജിലെ സുവോളജി പി.ജി & റിസര്‍ച്ച് വിഭാഗം സംഘടിപ്പിച്ച ലാല്‍ കൃഷ്ണ മെമ്മോറിയല്‍ ഇന്റര്‍ കോളേജിയറ്റ് പോസ്റ്റര്‍ നിര്‍മ്മാണ മത്സരം കാര്‍ട്ടൂണിസ്റ്റ് കെ. ഉണ്ണികൃഷ്ണന്‍ (മാതൃഭൂമി) ഉദ്ഘാടനം ചെയ്തു.

സനല്‍ കുമാര്‍ കെ. എസ്. (ബിഎസ്‌സി ഫിസിക്‌സ്, മാര്‍ ഇവാനിയോസ് കോളജ്) ഒന്നാം സ്ഥാനവും അക്ഷയ് വി. എ. (ബിടെക്, കോളജ് ഓഫ് എന്‍ജിനീയറിംഗ്, തിരുവനന്തപുരം) രണ്ടാം സ്ഥാനവും അഞ്ജന എം.എ.( ആര്‍ട്‌സ് കോളജ്, തിരുവനന്തപുരം ), ഫാത്തിമ സി. എം. (ബിഎ. ഇംഗ്ലീഷ്, മാര്‍ ഇവാനിയോസ് കോളജ്) എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഡിപ്പാര്‍ട്ട്‌മെന്റ് മാസികയുടെ രണ്ടാം പതിപ്പ് പ്രകാശനവും കാര്‍ട്ടൂണിസ്റ്റ് കെ. ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു.

കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മീര ജോര്‍ജ്, കോളേജ് ബര്‍സാര്‍ റവ. ഫാ. തോമസ് കയ്യാലക്കല്‍, സുവോളജി വകുപ്പ് മേധാവി ഡോ. സുബോജ് ബേബിക്കുട്ടി, ഡോ. അനുപ്രിയ സാമുവല്‍, ലാല്‍ കൃഷ്ണയുടെ മാതാപിതാക്കളായ പൗഡിക്കോണം രഘുവരന്‍, ചിത്രലേഖ, ട്രസ്റ്റ് സെക്രട്ടറി കെ. സോമന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *