രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് അവതരണം തുടങ്ങി. രാവിലെ ഒമ്പത് മണിയോടെയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബഡ്‌ജറ്റ് അവതരിപ്പിച്ചുതുടങ്ങിയത്. ഇലക്ഷന് മുന്നോടിയായുള്ള ബഡ്ജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡി.എ കുടിശിക തീർക്കൽ, ശമ്പളപരിഷ്കരണം, പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപനങ്ങളുണ്ടാകാം.

ക്ഷേമ പെൻഷൻ കഴിഞ്ഞ തിരഞ്ഞെടുപ്പ് വാഗ്ദാനമായ 2500 രൂപയിൽ എത്തിക്കുമെന്ന് പെൻഷൻവാങ്ങുന്ന 62ലക്ഷം പേരും പ്രതീക്ഷിക്കുന്നു. വയോജന, വനിതാ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. യുവജനങ്ങൾക്ക് സംരംഭകത്വ സഹായ പാക്കേജ്, മത്സ്യത്തൊഴിലാളികൾക്ക് സഹായം, അംഗണവാടി ജീവനക്കാർ,ആശാവർക്കർമാർ എന്നിവർക്ക് വേതന വർദ്ധന എന്നിവയും ബഡ്‌ജറ്റിലുണ്ടായേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *