നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിൻകര കവളാകുളം സ്വദേശി ഷിജിൻ – കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കുഞ്ഞ് കുഴഞ്ഞുവീണത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഒരാഴ്ച മുൻപ് കുഞ്ഞ് നിലത്ത് വീണ് പരിക്കേറ്റിട്ടുണ്ടായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *