കൂറ്റൻ സിക്സറുകളുടെ ‘ബിഗ് മാൻ’: കെകെആർ താരം ആന്ദ്രെ റസ്സൽ ഐപിഎല്ലിൽ നിന്ന് വിരമിച്ചു

കൊൽക്കത്ത: വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആർ) ജീവനാഡിയുമായിരുന്ന ആന്ദ്രേ റസ്സൽ ഐപിഎല്ലിൽ നിന്ന് വിരമിച്ചു. 2026ലെ താരലേലത്തിന് മുന്നോടിയായി റസ്സലിനെ കെകെആർ റിലീസ് ചെയ്തതിനു പിന്നാലെയാണ് 37കാരനായ താരം വിടവാങ്ങൽ പ്രഖ്യാപിച്ചത്.
ഐപിഎല്ലിലെ അദ്ദേഹത്തി ഏറ്റവും മികച്ച കരിയറുകളിൽ ഒന്നാണ് ഇതോടെ അവസാനിക്കുന്നത്. 2014 മുതൽ 12 സീസണുകളിലും അദ്ദേഹം കെകെആറിനായി കളിച്ചു. അടുത്ത സീസൺ മുതൽ ടീമിന്റെ പവർ കോച്ചായിട്ടാണ് റസ്സലിനെ കെകെആർ മാനേജ്‌മെന്റ് നിയമിച്ചിരിക്കുന്നത്.
ആകെ 140 മത്സരങ്ങളിൽ നിന്ന് 2,651 റൺസും 123 വിക്കറ്റുകളുമാണ് ഐപിഎല്ലിൽ റസ്സലിന്റെ നേട്ടം. കൂറ്റൻ സിക്സറുകളുടെ ‘ബിഗ് മാൻ’ എന്നറിയപ്പെടുന്ന താരം ടീമിന് പുറത്തുനിന്നും ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെകെആർ മാനേജ്‌മെന്റ്.



