ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജഞ ചെയ്‌ത് അധികാരത്തിലേറി

ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജഞ ചെയ്‌ത് അധികാരത്തിലേറി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി പദത്തിൽ നിതീഷിനിത് പത്താമൂഴമാണ്. ഉപമുഖ്യമന്ത്രിമാരായി സമ്രാട്ട് ചൗധരിയും വിജയ് സിൻഹയും സത്യപ്രതിജ്ഞ ചെയ്തു.
19 എംഎൽഎമാരും നിതീഷിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ പ്രവേശിച്ചു. രാവിലെ 11.30ന് പാട്‌ന ഗാന്ധി മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, എൻ.ഡി.എ മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നിതീഷ് കുമാറിന് ഹസ്‌തദാനം നൽകി ആശംസകൾ അറിയിച്ചു.
പാർട്ടി പ്രവർത്തകരടക്കം വൻ ജനാവലിയാണ് സത്യാപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്.ഇന്നലെ നിയമസഭാ സെൻട്രൽ ഹാളിൽ നടന്ന എൻ.ഡി.എ നിയമസഭാ പാർട്ടി യോഗം നേതാവായി നിതീഷിനെ തിരഞ്ഞെടുത്തിരുന്നു. പിന്നാലെ നിതീഷ് രാജ്‌ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചു. എൻ.ഡി.എ സഖ്യകക്ഷികളുടെ പിന്തുണാ കത്തുകളും സമർപ്പിച്ചു. 2020ൽ കൊവിഡ് നിയന്ത്രണങ്ങൾ കാരണം ലളിതമായ സത്യപ്രതിജ്ഞാ ചടങ്ങായിരുന്നു.



