കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി അന്തരിച്ചു

തൃശൂർ: കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി (67) അന്തരിച്ചു. പാർക്കിൻസൺസ് രോഗബാധിതനായി ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. കടുത്ത ശ്വാസ തടസത്തെത്തുടർന്ന് രണ്ടുദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ കഴിയവേയാണ് അന്ത്യം.

2005ലും 2010ലും കുന്നംകുളത്ത് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് നിയമസഭാംഗമായി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. നിരവധി പാർട്ടി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. മികച്ച പ്രാസംഗികൻ കൂടിയായിരുന്നു. കലാ-സാംസ്‌കാരിക മേഖലകളിലും സജീവമായി പ്രവർത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *