സംസ്ഥാന സർക്കാറിന്‍റെ വികസന സദസ്സുകള്‍ക്ക് ഇന്ന് തുടക്കം

സംസ്ഥാന സർക്കാർ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രചാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

സംസ്ഥാന സർക്കാരിന്റെയും തദ്ദേസ്ഥാപനങ്ങളുടെയും വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാനും വികസന നിർദേശങ്ങൾ സ്വരൂപിക്കുന്നതിനുമാണ് വികസന സദസ്സ് സംഘടപ്പിക്കുന്നതെന്നാണ് സർക്കാർ വാദം.

മന്ത്രിമാരായ എംബി രാജേഷ്, വി ശിവൻകുട്ടി, ജിആർ അനിൽ എന്നിവർ പങ്കെടുക്കും.ഇന്ന് മുതൽ ഒക്ടോബര്‍ 20 വരെയാണ് വികസന സദസുകള്‍.തദ്ദേശ സ്വയംഭരണ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പുമാണ്‌ പരിപാടിയുടെ സംഘാടകർ. പരിപാടി ബഹിഷ്കരിക്കാനാണ്
പ്രതിപക്ഷ തീരുമാനം.വികസന സദസിലൂടെ രാഷ്ട്രീയ പ്രചാരണം നടത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *