സുരേഷ് ഗോപിയുടെ വിജയം വോട്ട് കൊള്ളയിലൂടെ; രൂക്ഷ വിമര്‍ശനവുമായി തൃശ്ശൂര്‍ അതിരൂപതാ മുഖപത്രം

സുരേഷ് ഗോപിയുടെ വിജയം വോട്ട് കൊള്ളയിലൂടെയാണെന്ന രൂക്ഷ വിമര്‍ശനവുമായി തൃശ്ശൂര്‍ അതിരൂപതാ മുഖപത്രം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഒരു ലക്ഷത്തോളം പുതിയ വോട്ടുകള്‍ എങ്ങനെ വന്നു എന്നും അതിരൂപതാ മുഖപത്രത്തില്‍ ചോദിക്കുന്നു.
2019ല്‍ നിന്നും 2024ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും തൃശൂരില്‍ വര്‍ധിച്ചത് ഒരു ലക്ഷത്തി നാല്‍പ്പത്തിയാറായിരത്തി അറുനൂറ്റി എഴുപത്തിമൂന്ന് വോട്ടുകളാണ്. തൃശ്ശൂരിന് പുറത്തുള്ള ഒരു ലക്ഷത്തോളം ആളുകളെ വോട്ടര്‍ പട്ടികയില്‍ കുത്തിതിരുകിയാണ് സുരേഷ് ഗോപിയുടെ വിജയം എന്നും കത്തോലിക്കാ സഭയിലെ ലേഖനം ആരോപിക്കുന്നു.