‘സ്റ്റേഷനിൽ പ്രവേശിക്കാൻ അനുമതി വാങ്ങണം’; കണ്ണനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ വിചിത്ര നോട്ടീസ്

കൊല്ലത്ത് കണ്ണനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ വിചിത്ര നോട്ടീസ്. സേവനങ്ങൾക്കായി വരുന്നവർ അനുമതി വാങ്ങിയ ശേഷം അകത്തു പ്രവേശിച്ചാൽ മതിയെന്നാണ് അറിയിപ്പ്. പരാതിക്കാർക്കൊപ്പം എത്തിയ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ എസ്എച്ച്ഒ മർദ്ദിച്ചെന്ന പരാതിയും ഈ സ്റ്റേഷനിൽ ആയിരുന്നു.

പൊലീസ് മർദനത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സ്റ്റേഷനിൽ നിന്ന് സിപിഐഎം നേതാവിന് മോശം അനുഭവം ഉണ്ടായത്. നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവ് ‘അനുഭവങ്ങൾ ആണ് ബോധ്യങ്ങൾ ആവുന്നത്’ എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.

അകാരണമായി തന്നെ മർദിച്ചതിന്റെ കാരണം അറിയണം എന്നതാണ് സജീവിന്റെ പരാതി. മറ്റൊരു കേസിന്റെ മാധ്യസ്ഥതയുമായി ബന്ധപ്പെട്ടാണ് സജീവ് സ്റ്റേഷനിൽ എത്തിയത്.പാർട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും ഇതിന്റെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്താൽ കുഴപ്പമില്ലെന്നും സജീവിന്റെ പോസ്റ്റിൽ പറയുന്നു. സിഐ കയ്യേറ്റം ചെയ്‌തെന്നു കാണിച്ച് സജീവ് ചാത്തന്നൂർ എസിപിക്ക് പരാതി നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *