മുൻ എക്‌സൈസ് കമ്മിഷണർ മഹിപാൽ യാദവ് അന്തരിച്ചു

തിരുവനന്തപുരം: മുൻ എക്‌സൈസ് കമ്മിഷണർ മഹിപാൽ യാദവ് അന്തരിച്ചു. മസ്‌തിഷ്‌കത്തിൽ അർബുദം ബാധിച്ചതിനെ തുടർന്നായിരുന്നു അന്ത്യം. ഈ മാസം അവസാനം വിരമിക്കുന്നതിനാൽ പൊലീസ് ആസ്ഥാനത്ത് വിരമിക്കൽ ചടങ്ങ് നടത്താനിരിക്കുകയായിരുന്നു,​ ഇതിനിടെയാണ് രാജസ്ഥാനിൽ ചികിത്സയിലിരിക്കെ അന്ത്യം സംഭവിച്ചത്.

എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായ മഹിപാൽ യാദവ്,​ എസ് ആനന്ദകൃഷ്‌ണൻ വിരമിച്ചതോടെയാണ് ജൂൺ മാസത്തിൽ എക്‌സൈസ് കമ്മിഷണറായത്. പിന്നീട് ചികിത്സയ്‌ക്കായി പോയി. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മഹിപാൽ യാദവ് കേന്ദ്ര ഡപ്യൂട്ടേഷനിഷ നിന്ന് മടങ്ങിയെത്തിയാണ് അന്ന് ചുമതലയേറ്റത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *