മുഖംമൂടി ധരിച്ചെത്തി, തോക്ക് ചൂണ്ടി ജ്വല്ലറിയിൽ നിന്ന് 18 ലക്ഷം കവർന്നു

ബെംഗളൂരു ∙ ജ്വല്ലറി ഉടമയെയും ജീവനക്കാരെയും തോക്കിൻ മുനയിൽ നിർത്തി 18 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു. കഴിഞ്ഞ ദിവസം രാത്രി 8.30നു മാടനായകനഹള്ളിയിലെ റാം ജ്വല്ലറി അടയ്ക്കുന്നതിനിടെയാണു മുഖംമൂടി ധരിച്ച 3 പേർ അകത്തു കയറിയത്.

ഇതിലൊരാൾ തോക്കു ചൂണ്ടി ഉടമ കനയ്യലാലിനെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി. കനയ്യയുടെ വിളികേട്ടു സമീപ കടയിലെ യുവാവ് രക്ഷയ്ക്കെത്തിയെങ്കിലും ഇയാൾക്കു നേരെയും കവർച്ചക്കാർ തോക്കു ചൂണ്ടി. തുടർന്നു ജ്വല്ലറിയിലെ 185 ഗ്രാം ആഭരണങ്ങൾ കവർന്നു കടന്നു കളഞ്ഞെന്നാണു കേസ്. ദൃശ്യങ്ങൾ ജ്വല്ലറിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഒരു മിനിറ്റിൽ താഴെ സമയമെടുത്താണു കവർച്ച നടത്തിയത്. കേസെടുത്ത പൊലീസ് സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *