ബിന്ദുവിന്റെ കുടുംബത്തിന് സർക്കാരിന്റെ കൈത്താങ്ങ്; പത്ത് ലക്ഷം രൂപ നൽകും, മകന് സർക്കാർ ജോലി

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം രൂപ നൽകും. മകൻ നവനീതിന് സർക്കാർ ജോലിയും നൽകും. ഇന്ന് ഓൺലൈനായി ചേർന്ന മന്ത്രിസഭായോഗത്തിലേതാണ് തീരുമാനം. ബിന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. ബിന്ദുവിന്റെ വീട് സന്ദർശിച്ച മന്തിമാരായ വി എൻ വാസവനും വീണാ ജോർജും ഇക്കാര്യത്തിൽ വ്യക്ത വരുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *