തിരുവനന്തപുരം : ആതുര സേവന-ജീവകാരുണ്യ രംഗത്തും സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുമായി ആറ്റിങ്ങൽ വാളക്കാട് ആസ്ഥാനമാക്കി മജ്‌ലിസ് ഫൗണ്ടേഷന്‍ എന്നപേരില്‍ ചാരിറ്റബില്‍ ട്രസ്റ്റ് രൂപീകരിച്ചു. വാളക്കാട് സമദാനിയിൽ ചേർന്ന യോഗത്തിൽ ട്രസ്റ്റ് ചെയർമാനായി ഷാഹുൽ ഹമീദിനെ തിരഞ്ഞെടുത്തു. ആതുര സേവന രംഗത്തും സാമൂഹിക സേവനത്തിനും മജ്‌ലിസ് ഫൗണ്ടേഷൻ സമൂഹത്തിന് മാതൃകയാകുമെന്ന് ട്രസ്റ്റ് ചെയർമാൻ പറഞ്ഞു.
വൈസ് ചെയർമാൻമാരായി ഷജീർ, നിസാം എന്നിവരെയും തെരഞ്ഞെടുത്തു. ട്രസ്റ്റിന്റെ പ്രസിഡന്റായി വാളക്കാട് ജാമിഉൽ ജദീദ് മുസ്ലിം ജമാഅത്തിന്റെ മുൻ പ്രസിഡന്റ് ഷംസുലാ ബ്ദീൻ വൈസ് പ്രസിഡന്റ് മാരായി നിസാം, ലിയാക്കാത്തലി, സെക്രട്ടറിയായി അൻസീർ, ജോയിൻ സെക്രട്ടറിമാരായി സിറാജ്, സജീർ എന്നിവരെയും ട്രഷററായി ഹക്കീം, ട്രസ്റ്റ് കോർഡിനേറ്ററായി സമീർ, എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഷംനാദ് അമാനി, നസീബ് ഖാൻ, മുഹമ്മദ് ഷാന്‍ പള്ളിക്കുന്ന്, നിസാര്‍ , മുഹമ്മദ് ഷാജു , ഷഹാസ്, നിസാര്‍ , മുഹമ്മദ് ഷാന്‍, യഹിയ എന്നിവരെയും തെരഞ്ഞെടുത്തു.