നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

തട്ടികൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് ജാമ്യം അനുവദിച്ചത്. തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന ജീവനക്കാരുടെ പരാതിയില്‍ ഒരു തെളിവും കിട്ടിയില്ലെന്ന് പോലീസ് കോടതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ജീവനക്കാരികള്‍ ദിയയുടെ സ്ഥാപനത്തിലെ ക്യൂആര്‍ കോഡിന് പകരം സ്വന്തം അക്കൗണ്ടിന്റെ ക്യൂ ആര്‍ കോഡ് നല്‍കി 69 ലക്ഷം രൂപ തട്ടിച്ചു എന്നാണ് കേസ്. അന്വേഷണത്തോട് സഹകരിക്കാന്‍ പോലും തയ്യാറാകാത്ത പ്രതികളുടെ ജാമ്യം പരിഗണിച്ചാല്‍ അത് കേസിനെ ബാധിക്കുമെന്ന പോലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി അപേക്ഷ തള്ളിയത്.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജീവനക്കാര്‍ സ്ഥാപനത്തില്‍ നിന്ന് പണം വെട്ടിച്ചുവെന്നാരോപിച്ച് കൃഷ്ണകുമാര്‍ കേസ് കൊടുത്തതിന് പിന്നാലെയാണ് കൃഷ്ണകുമാറും മകളും ചേര്‍ന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തു എന്ന് ആരോപിച്ച് ജീവനക്കാര്‍ കേസ് നല്‍കിയത്.


Related Articles

Leave a Reply

Your email address will not be published. Required fields are marked *