ഒപ്പമുണ്ടായിരുന്ന യുവാവ് ആരാണ്? സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ് രേഷ്മയുടെ മറുപടി

തിരുവനന്തപുരം: വിവാഹപരസ്യം നല്‍കിയ ശേഷം കേരളത്തിലെ വിവിധ ജില്ലകളിലായി 10 വിവാഹം കഴിച്ച ശേഷമാണ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ തിരുവനന്തപുരത്ത് എത്തിയത്. വെള്ളിയാഴ്ച രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്ക് പോകാന്‍ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

45 ദിവസം മുന്‍പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയതെന്നും അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രേഷ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പ്രതിശ്രുത വരനും ബന്ധുവും ചേര്‍ന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.പഞ്ചായത്ത് അംഗവുമായുളള വിവാഹത്തിനായി കോട്ടയത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചത് മറ്റൊരു യുവാവാണ്.

പൊലീസ് രേഷ്മയെ ചോദ്യം ചെയ്തപ്പോള്‍ ഒപ്പമുള്ളത് ആരാണെന്നും കോട്ടയത്ത് നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത് ഈ യുവാവ് ആണോയെന്നും ചോദിച്ചിരുന്നു. ഇതിന് രേഷ്മ നല്‍കിയ മറുപടിയാണ് പൊലീസിനെ പോലും ഞെട്ടിച്ചത്. പഞ്ചായത്ത് അംഗത്തെ വിവാഹം കഴിച്ചതിന് ശേഷം അടുത്ത മാസം താന്‍ വിവാഹം കഴിക്കാനിരുന്ന ആളാണ് ഈ യുവാവെന്നാണ് രേഷ്മ പൊലീസിന് നല്‍കിയ മൊഴി.വിവാഹത്തലേന്ന് ആര്യനാട്ടെത്തിയ രേഷ്മയെ സുഹൃത്തിന്റെ വീട്ടിലാണ് പഞ്ചായത്ത് അംഗമായ യുവാവ് താമസിപ്പിച്ചത്. രേഷ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പ്രതിശ്രുത വരനും ബന്ധുവും ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.

വിവാഹ പരസ്യം നല്‍കുന്ന ഗ്രൂപ്പില്‍ പഞ്ചായത്ത് അംഗം രജിസ്റ്റര്‍ ചെയ്ത് നമ്പറിലേക്ക് മേയ് 29നാണ് കോള്‍ വന്നത്. യുവതിയുടെ അമ്മയാണെന്ന് പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോണ്‍ നമ്പര്‍ യുവാവിന് കൈമാറി.തുടര്‍ന്ന് ഇവര്‍ പരസ്പരം സംസാരിച്ചു. ഇക്കഴിഞ്ഞ നാലിന് കോട്ടയത്ത് മാളില്‍ ഇരുവരും പരസ്പരം കണ്ടു.തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതില്‍ അമ്മയ്ക്ക് താല്‍പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതോടെ വിവാഹം ആറാം തീയതി നടത്താമെന്ന് യുവാവ് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് രേഷ്മ തിരുവനന്തപുരത്ത് എത്തിയത്. എന്നാല്‍ അതിന് ഒപ്പം കൂട്ടിയതാകട്ടെ താന്‍ കബളിപ്പിക്കാന്‍ അടുത്തതായി ലക്ഷ്യമിട്ടിരുന്ന യുവാവിനേയും

Related Articles

Leave a Reply

Your email address will not be published. Required fields are marked *