തരൂരിന്‍റെ പ്രസ്താവനകളിൽ പ്രതികരിക്കേണ്ടതില്ലെന്ന് കോൺഗ്രസ്

ഡൽഹി: ശശി തരൂരിന്‍റെ പ്രസ്താവനകളിൽ പ്രതികരിക്കേണ്ടതില്ലെന്ന് കോൺഗ്രസ്. വിവാദങ്ങളോട് അകലം പാലിക്കാൻ വക്താക്കൾക്ക് ഹൈക്കമാൻഡ് നിർദേശം നൽകി. അതേസമയം ആവർത്തിച്ചുള്ള തരൂരിന്‍റെ പ്രസ്താവനകളിൽ നേതാക്കൾക്കിടയിൽ അമർഷം പുകയുകയാണ്.

കോണ്‍ഗ്രസ് നേതൃത്വവുമായി ഉരസി നില്‍ക്കുന്ന തരൂര്‍ മോദി സ്തുതി തുടരുന്ന സാഹചര്യത്തിൽ പ്രതികരിക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. തരൂരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഔദ്യോഗിക നിലപാട് ഹൈക്കമാൻഡ് പറയേണ്ട സമയത്ത് പറയുമെന്നും നേതാക്കൾ നിർദ്ദേശം നൽകി. കുറച്ചുനാളുകളായി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രതികരണങ്ങള്‍ നടത്തുമ്പോഴും പാര്‍ട്ടി നടപടികളിലേക്ക് നീങ്ങിയിട്ടില്ല. പാര്‍ട്ടിയോട് ഇടഞ്ഞു നിൽക്കുന്ന തരൂരിനോട് വിശദീകരണം തേടണമെന്ന ആവശ്യം നേതാക്കൾ ഉയർത്തുമ്പോഴും കേന്ദ്ര നേതൃത്വം മൗനം തുടരുകയാണ്.

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള പാർലമെന്‍ററി പാർട്ടി യോഗത്തിൽ പ്രസ്താവനങ്ങളിൽ വിശദീകരണം തേടിയേക്കും. വരാനിരിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ പാർട്ടി നിലപാടിന് ഘടക വിരുദ്ധമായി തരൂർ നിലപാട് കടിപ്പിക്കുകയാണെങ്കിൽ കോൺഗ്രസ് കൂടുതൽ പ്രതിരോധത്തിലാകും. അതേസമയം തരൂരിന്‍റെ പ്രസ്താവനകൾ ആയുധമാക്കുന്ന ബിജെപി പാർലമെന്‍റിലടക്കം കടന്നാക്രമിക്കാൻ ആണ് നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *