നിക്ഷേപക സം​ഗമം മൂന്ന് വർഷത്തിലൊരിക്കൽ നടത്തും: മന്ത്രി പി രാജീവ്

0

രണ്ടു ദിവസമായി കൊച്ചി ലുലു ബോൾ​ഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന നിക്ഷേപക സം​ഗമത്തിന് സമാപനം. സം​ഗമം വലിയ വിജയമാണെന്നും മൂന്ന് വർഷത്തിലൊരിക്കൽ ഉച്ചകോടി നടത്തുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ്‌ കേരള ഉച്ചകോടിയ്ക്ക് കഴിഞ്ഞു. ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനം. ആഗോള നിക്ഷേപകരുടെ അഭ്യർത്ഥന മാനിച്ച് ഉച്ചകോടി വർഷത്തിൽ നടത്താൻ കഴിയുമോയെന്നത് പരി​ശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിക്ഷേപക ഉച്ചകോടിയെ പറ്റി പലരുടെയും മനോഭാവം മാറി. ആളുകൾ അനുകൂല സമീപനം സ്വീകരിക്കാൻ തുടങ്ങി. മാധ്യമങ്ങളും പിന്തുണ നൽകി. ഒന്നര ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഈ ഉച്ചകോടിയിലൂടെ കേരളത്തിന്‌ ലഭിച്ചത്.

ചിലർ നിക്ഷേപത്തേയും വികസനത്തേയും ലളിതവത്ക്കരിക്കുന്നു. സാധനങ്ങൾ വാങ്ങുന്നത് പോലെയല്ല നിക്ഷേപവും വികസനവും. വർക്ക് ഫ്രം ഹോം എന്ന മാതൃകയിൽ വർക്ക് ഫ്രം കേരള എന്ന പുതിയ സങ്കൽപ്പം ഉണ്ടായി.”- മന്ത്രി പറഞ്ഞു.

അദാനി ഗ്രൂപ്പ്- 30000 കോടി

ആസ്റ്റർ ഗ്രൂപ്പ്- 850 കോടി

ഷറഫ് ഗ്രൂപ്പ്- 5000 കോടി

ലുലു ഗ്രൂപ്പ്- ഐടി- സെക്ടറിൽ നിക്ഷേപം

ആരോഗ്യ രംഗത്ത് കൃഷ്ണ ഗ്രൂപ്പ്- 3000 കോടി

ടാറ്റ ബോട്ട് നിർമ്മാണ രംഗത്തേക്ക്

പോളക്കുളത്ത് നാരായണൻ റിനൈ മെഡിസിറ്റി – 500 കോടി

എൻആർഐ പ്രോജക്ട് മാനേജ്മെൻറ് — 5000

മോണാർക് — 5000 കോടി

പോളിമേറ്റേഴ്സ് – 920 കോടി

പ്യാരിലാൽ- 920

എൻ ആർ ജി കോർപ്പറേഷൻ- 3600

മലബാർ ഗ്രൂപ്പ്- 3000 ( മൂന്ന് പദ്ധതികൾ )

Fact- 1500

ഉരാളുങ്കൽ- 600 കോടി

TofI- 5000 കോടി

ചെറി ഹോൾഡിങ്സ്- 4000

അഗാപ്പേ- 500

ford- 2500

കൊച്ചുതൊമ്മൻ ഫിലിം സിറ്റി 1000

രവി പിള്ള ഗ്രൂപ്പ്- 2000

ആൽഫ അവഞ്ചേഴ്സ്- 500

ഹൈലൈറ്റ് ഗ്രൂപ്പ്- 10,000 കോടി

LEAVE A REPLY

Please enter your comment!
Please enter your name here