AI ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; 2 പേർ കൂടി അറസ്റ്റിൽ

AI ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ 2 പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നേരത്തെ കേസിൽ പ്രതികളായവരെ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇവരുടെ ഫണ്ടിങ്, മറ്റ് ബന്ധങ്ങള്‍, പ്രതിഷേധത്തിന് പിന്നിലെ ഗൂഡാലോചന, ഒപ്പമുണ്ടായ മറ്റുള്ളവര്‍ എന്നീ കാര്യങ്ങൾ പൊലീസ് ചോദിച്ചറിയും. ഇതിനിടയിലാണ് 2 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഭാരത് മണ്ഡപത്തിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിലെ ഒരു പ്രദർശന ഹാളിൽ വെള്ളിയാഴ്ചയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നാടകീയ പ്രതിഷേധം നടത്തിയത്. സർക്കാർ വിരുദ്ധവും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയുമുള്ള മുദ്രാവാക്യങ്ങൾ എഴുതിയ ടീ-ഷർട്ടുകൾ കയ്യിലേന്തിയായിരുന്നു പ്രതിഷേധം.

പ്രതിഷേധക്കാർ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയാണ് ഉച്ചകോടിയുടെ ഉള്ളിൽ പ്രവേശിക്കാനുള്ള അനുമതി നേടിയത്. ആദ്യം കറുത്ത കുടകളിൽ പ്രിന്റ് ചെയ്ത സ്റ്റിക്കറുകൾ ഒട്ടിച്ച് ഭാരത് മണ്ഡപത്തിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, കറുത്ത കുടകൾ ഗേറ്റുകൾക്ക് സമീപമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പടുമെന്ന് മനസ്സിലാക്കി പദ്ധതി മാറ്റി. തുടർന്ന് പ്രിന്റ് ചെയ്ത സ്റ്റിക്കറുകൾ ടീ-ഷർട്ടുകളിൽ പതിപ്പിച്ച് ഷർട്ടുകൾക്ക് താഴെ ധരിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചതായും പരാതിയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *