മദ്യലഹരിയിൽ ചിറയിൻകീഴ് ആശുപത്രിയിൽ യുവാവിന്റെ പരാക്രമം

തിരുവനന്തപുരം: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ പരാക്രമം. സംഭവത്തിൽ പെരുങ്ങുഴിസ്വദേശി സജീവിനെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇന്നലെയാണ് യുവാവിനെ ചിറയിൻകീഴ് വലിയകട ജംഗ്ഷനിൽ വച്ച് പൊലീസ് പിടികൂടിയത്.
പിന്നീട് വെെദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർ പരിശോധിക്കുന്നതിനിടെ ആശുപത്രിയിലെ ഉപകരണങ്ങൾ തകർത്ത പ്രതി അവിടെ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ പൊലീസ് സജീവിനെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.



