വിവാഹ വാഗ്ദാനം നൽകി വിദ്യാ‌ർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി വിദ്യാ‌ർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പത്തനംതിട്ട റാന്നി പൂവന്മല മേട്ടുങ്കൽ വീട്ടിൽ ബ്രിജിൽ ബ്രിജിനെയാണ് (26) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌തത്. കണ്ണൂരിലെ ഒരു നഴ്‌സിംഗ് കോളേജിൽ ഫിസിയോ തെറാപ്പിക്ക് പഠിക്കുമ്പോഴാണ് വിദ്യാർത്ഥിനിയുമായി ഇയാൾ സൗഹൃദത്തിലായത്. ഇതിനിടെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പലതവണ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കോഴ്സിന്റെ ഭാഗമായി പാലാരിവട്ടത്ത് എത്തിയപ്പോഴായിരുന്നു പീഡനം. പിന്നീട് യുവാവ് വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു. വിദേശത്തേക്ക് പോകാനും ശ്രമിച്ചു. ഇതോടെയാണ് പെൺകുട്ടി മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. എസിപി സ്റ്റുവെർട്ട് കീലറുടെ നേതൃത്വത്തിൽ സിഐ വിമൽ, വിപിൻ, ബാലസുബ്രഹ്‌മണ്യൻ, സൂരജ്, രാജേഷ്, ഷൈൻ, ഷീല, ദീപു, ഉദയൻ, സുൽഫി, സാജൻ, അരുൺ, ഷിനി എന്നിവർ ചേർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *