ചേലക്കരയിൽ റേഷൻ കടയിൽ നിന്ന് വാങ്ങിയ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച 2 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

തൃശൂർ :ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത് കഴിച്ച 2 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ചേലക്കരയിൽ റേഷൻ കടയിൽ നിന്ന് വാങ്ങിയ ഗോതമ്പ് പൊടിയിലാണ് പുഴുവിനെ കണ്ടെത്തിയത്. തോന്നൂർക്കര പൊതുവിതരണ കേന്ദ്രത്തിൽ നിന്നുമാണ് ഗോതമ്പുപൊടി വാങ്ങിയത്.

തോന്നൂർക്കര ഇളയിടത്ത് മൊയ്‌ദീൻ കുട്ടിയുടെ വീട്ടിലേക്ക് വാങ്ങിയ ആട്ടയിലാണ് പുഴുക്കളെ കണ്ടത്. 2 പാക്കറ്റ് ആട്ട വാങ്ങി അരിച്ചപ്പോൾ നിരവധി ജീവനുള്ള പുഴുക്കൾ ‌ശ്രദ്ധയിൽ പെട്ടത്. ഈ ആട്ട ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കി കഴിച്ച 2 വിദ്യാർത്ഥികൾക്ക് വയറുവേദനയും, വയറിളക്കവും ഉണ്ടായി. ഇവരെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തോന്നൂർക്കര റേഷൻ കടയിൽ നിന്നും ആട്ട വാങ്ങിയ നിരവധി വീടുകളിലും സമാന രീതിയിൽ പുഴുവിനെ ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *