ലോക ബോക്സിങ് ചാമ്പ്യൻ റിക്കി ഹാട്ടൺ അന്തരിച്ചു

ലോക ബോക്സിംഗ് ചാമ്പ്യന്‍ റിക്കി ഹാട്ടനെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 46 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
‘ദി ഹിറ്റ്മാന്’ എന്ന വിളിപ്പേരുള്ള റിക്കി ലൈറ്റ്-വെല്‍റ്റര്‍വെയ്റ്റ്, വെല്‍റ്റര്‍വെയ്റ്റ് എന്നീ രണ്ട് വിഭാഗങ്ങളില്‍ ലോക കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
മരണത്തില്‍ ദുരൂഹതയില്ലെന്ന് മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. ബോക്സിംഗ് ബ്രോഡ്കാസ്റ്ററായ ഐഎഫ്എലാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.ബോക്സിങ് റിങിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പുകള്‍ തുടരുന്നതിനിടെയാണ് അപ്രതീക്ഷിത മരണം.



