തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ ആശുപത്രി വികസന സമിതിക്കും ആശുപത്രിയില്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ തൊഴിലെടുത്ത് വരുന്ന കരാര്‍ തൊഴിലാളികളെ പിരിച്ചുവിടാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്‍ സിഐടിയു, സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ബി സത്യന്‍ നിവേദനം തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയ്ക്ക് നിവേദനം നല്‍കി.
ജീവനക്കാരെ, ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകളിലൂടെ പിരിച്ചുവിടാന്‍ വേണ്ടിയിട്ടുള്ള ശ്രമം സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ ആരംഭിച്ചിരിക്കുന്നുവെന്ന് ബി സത്യന്‍ ആരോപിച്ചു. ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ മേയര്‍, മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ ചെയര്‍മാനായി തികച്ചും ജനകീയമായി പ്രവര്‍ത്തിച്ചുവരുന്നതും ജനപ്രതിനിധികള്‍ അടങ്ങിയ ഇത്തരം സമിതികള്‍ക്ക് കീഴില്‍, പതിറ്റാണ്ടുകളായി പണിയെടുത്ത് വരുന്ന തൊഴിലാളികളെ, നിലവില്‍ പിഎസ്‌സി,യുടെ സ്ഥിരം നിയമനം ഇല്ലാത്ത തസ്തികകളില്‍, വികസന സമിതികള്‍ ഇന്റര്‍വ്യൂ ചെയ്തു നിയമിച്ച തൊഴിലെടുത്ത് വരുന്ന ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ ശ്രമിക്കുന്നത് തൊഴിലാളി വിരുദ്ധമെന്നും മനുഷ്യത്വ രഹിതമെന്നും ബി സത്യന്‍ പറഞ്ഞു.
പി എസ് സി പരിധിയില്‍പെടില്ലെങ്കിലും പുതിയ ഒരു ഉത്തരവ് വഴി ഒഴിവുകള്‍ എല്ലാം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നികത്തണം ഉത്തരവ് വന്നതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്. ഇവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കുക, ജോലിയും,കൂലിയും, തൊഴില്‍ നിയമപ്രകാരമുള്ള മറ്റാനുകൂല്യങ്ങളും നല്‍കാനുള്ള നടപടി സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്. സെക്രട്ടറി കെ സുനില്‍കുമാര്‍, സുജിത്ത് കുമാര്‍ എ എസ്, എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് തൊഴിലാളി പ്രതിനിധികളുമായി അടിയന്തരമായി ചര്‍ച്ച നടത്തി പ്രശ്‌നനത്തിന് പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി ബി സത്യന്‍ പറഞ്ഞു.
ആരോഗ്യ വകുപ്പിന് കീഴിലെ കരാര്‍ തൊഴിലാളികളെ നിലനിര്‍ത്തണം: മന്ത്രിക്ക് നിവേദനം നല്‍കി ബി സത്യന്‍