ആലപ്പുഴയിൽ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു

ആലപ്പുഴ∙ കാളാത്ത് ഗംഗാ ലൈബ്രറിക്ക് സമീപം യുവതി തീ കൊളുത്തി മരിച്ചു. ഒളവപ്പറമ്പിൽ സൗമ്യ (35) ആണ് ഇന്നു രാവിലെ മരിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു സൗമ്യ.
വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വച്ചാണ് തീ കൊളുത്തിയത്. മാതാപിതാക്കളും 12 വയസുകാരിയായ മകളുമൊത്താണ് വാടക വീട്ടിൽ താമസിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.



