സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പിടിയിൽ

മലപ്പുറം: സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പിടിയിൽ. മലപ്പുറം നിലമ്പൂർ മുക്കട്ട സ്വദേശി സമീനയാണ് പിടിയിലായത്. ഇക്കഴിഞ്ഞ 10-ാം തീയതിയായിരുന്നു സംഭവം. നിലമ്പൂർ ആശുപത്രി റോഡിലുള്ള ഒരു ക്ലിനിക്കിൽ മാതാപിതാക്കൾക്കൊപ്പമെത്തിയ കുഞ്ഞിന്റെ മാലയാണ് മോഷ്ടിച്ചത്.
കുഞ്ഞിനെ സമീന ലാളിക്കുന്നത് മാതാപിതാക്കൾ കണ്ടിരുന്നു. പിന്നാലെയാണ് മാല കാണാനില്ലെന്ന് മനസിലാക്കുന്നത്. തുടർന്ന് അവർ പൊലീസിൽ പരാതിനൽകി. പൊലീസ് സമീനയെ കസ്റ്റഡിയിലെടുത്ത് എക്‌സ്റേ എടുത്തപ്പോഴാണ് മാല വിഴുങ്ങിയതായി കണ്ടെത്തിയത്. ഇന്നലെ വെെകിട്ട് സമീനയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആഭരണം ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.



