‘വൺ ലാസ്റ്റ് ടൈം’; ഐപിഎല്ലിൽ ഇനി തുടരില്ല? ഒടുവിൽ മൗനം വെടിഞ്ഞ് ധോണി

0

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് കളിക്കുന്നതിന് മുന്നോടിയായി ചെന്നൈ വിമാനത്താവളത്തിൽ എത്തിയ മഹേന്ദ്ര സിംഗ് ധോണി ധരിച്ചിരുന്ന ടീ ഷർട്ടിലെ പ്രിന്റിംഗ് വൈറലായിരുന്നു. ധോണിയുടെ ടീ ഷർട്ടിലെ ചിഹ്നങ്ങൾ ടെലിഗ്രാം സന്ദേശങ്ങൾ അയയ്ക്കാനുളള മോഴ്സ് കോഡിലുളളതാണെന്ന് കണ്ടെത്തിയ ആരാധകർ അത് ഡീ കോഡ് ചെയ്താണ് വൈറലാക്കിയത്. ‘വൺ ലാസ്​റ്റ് ടൈം’ എന്ന സന്ദേശമായിരുന്നു ടീ ഷർട്ടിൽ പ്രിന്റ് ചെയ്തിരുന്നത്. ഇതോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ കുപ്പായത്തിൽ ധോണിയുടെ അവസാന സീസണാകും ഇതെന്ന് ആരാധകർ ഉറപ്പിച്ചിരുന്നു.

അന്ന് ഉയർന്ന ഊഹാപോഹങ്ങളോട് ധോണി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം. അടുത്തെങ്ങും ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്ന് വിട പറയാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ധോണി പ്രതികരിച്ചിരിക്കുന്നത്. ജിയോ ഹോട്ട് സ്​റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നൈയ്ക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും കളിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ‘പരിക്കേ​റ്റ് വീൽചെയറിൽ ഇരിക്കേണ്ടി വന്നാലും സിഎസ്‌കെയ്ക്ക് വേണ്ടി വീണ്ടും കളിക്കാൻ പ്രചോദനം ലഭിക്കും. സിഎസ്‌കെയ്ക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും എനിക്ക് കളിക്കാൻ കഴിയും.

അതാണ് എന്റെ ഫ്രാഞ്ചൈസി. വീൽചെയറിലായാലും കളിക്കും’-അദ്ദേഹം വ്യക്തമാക്കി.43കാരനായ ധോണി 2008ലെ ഐപിഎൽ ആദ്യ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമാണ്. ടീമിനെ വിലക്കിയിരുന്ന രണ്ട് സീസണുകളിൽ മറ്റൊരു കുപ്പായത്തിൽ കളിച്ചതൊഴിച്ചാൽ ചെന്നൈ വിട്ടുപോകാത്ത താരമാണ് ധോണി. 2023 വരെ ചെന്നൈയെ നയിച്ചതും ധോണിയാണ്. തല എന്ന പേരിലാണ് ചെന്നൈയിലെത്തിയതു മുതൽ ആരാധകർ ധോണിയെ അഭിസംബോധന ചെയ്യുന്നത്. 2023ലെ ഐപിഎൽ സീസൺ നടക്കുന്നതിനിടെ ധോണിക്ക് കാൽമുട്ടിന് പരിക്കേ​റ്റിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here