ബാലയുടെ 250 കോടി സ്വത്ത് ഇനി കോകിലയ്ക്ക്?

ഭാര്യ കോകിലയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും കുക്കിംഗ് വീഡിയോകളുമൊക്കെ നടൻ ബാല സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. വ്യത്യസ്തമായ വീഡിയോയുമായെത്തിയിരിക്കുകയാണ് ബാലയിപ്പോൾ. ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള വീഡിയോയാണ് ബാല പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇന്ന് സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും ദിവസം. കൺഗ്രാജുലേഷൻസ് കോകില.’ എന്ന അടിക്കുറിപ്പോടെയാണ് ബാല ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കോകില ചിരിച്ചുകൊണ്ട് ഫയൽ പിടിച്ചുനിൽക്കുന്നതും, ബാല രജിസ്റ്റർ ഓഫീസിൽ നിന്ന് എന്തോ ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്.

എന്തിന്‌ വേണ്ടിയാണ് ഇരുവരും രജിസ്റ്റർ ഓഫീസിൽ പോയതെന്ന് വ്യക്തമല്ല. എന്നിരുന്നാലും ‘250 കോടിയുടെ സ്വത്ത് കോകിലയ്ക്ക് കൊടുത്തോ’ എന്നാണ് കൂടുതലാളുകളും കമന്റ് ചെയ്തിരിക്കുന്നത്.

‘ഭാര്യയ്ക്ക് ആഡംബര ഫ്ളാറ്റ് സമ്മാനമായി നൽകിയോ?’, ‘എല്ലാം എഴുതിവച്ചുകാണും’- എന്നിങ്ങനെ പോകുന്നു കമന്റുകൾ. ‘ഡിവോഴ്സായോ’എന്ന് ഒരാൾ കമൻറ് ചെയ്തിട്ടുണ്ട്. ഇതിന് ബാല മറുപടിയും നൽകിയിട്ടുണ്ട്. ‘അതേ, ഞാൻ നിങ്ങളെയാണ് ഡിവോഴ്സ് ചെയ്തിരിക്കുന്നത്, ഗെറ്റൗട്ട്’- എന്നായിരുന്നു ബാലയുടെ മറുപടി.

അതേസമയം, ഒരു മാസത്തിന് ശേഷം താൻ മാദ്ധ്യമങ്ങളെ നേരിൽ കണ്ട് കാര്യം അറിയിക്കുമെന്നും ബാല വ്യക്തമാക്കിയിട്ടുണ്ട്.നേരത്തെ കോകിലയുടെ ജന്മദിനാഘോഷ വീഡിയോ ബാല പങ്കുവച്ചിരിുന്നു. എല്ലാ തവണയും കോകില കേക്ക് മുറിച്ചാണ് പിറന്നാൾ ആഘോഷിക്കുന്നതെന്നും ഇത്തവണ അന്നദാനം നടത്തിയാണ് ആഘോഷമെന്നും നടൻ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *