യാത്രകള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ 2025 ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഉത്‌പ്പെടുത്താവുന്ന ഒരു സ്ഥലമാണ് ഡോളോമൈറ്റ്‌സ് പര്‍വതനിരകള്‍.ഇറ്റലിക്കാര്‍ക്ക്, പരുക്കന്‍ ഭംഗിയുള്ള ഡോളോമൈറ്റുകള്‍ കുടുംബ വിനോദത്തിന്റെയും ആഡംബര അവധിക്കാലത്തിന്റെയും പര്യായമാണ്. വെനെറ്റോ, ട്രെന്റിനോ-ആള്‍ട്ടോ അഡിഗെ/സുഡ്റ്റിറോള്‍, ഫ്രിയുലി-വെനീസിയ ഗിയൂലിയ എന്നീ പ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന അതിശയകരമായ സോടൂത്ത് ചുണ്ണാമ്പുകല്ല് പാറക്കെട്ടുകള്‍, അതിന്റെ താഴ്വരയിലെ മനോഹരമായ ഗ്രാമങ്ങള്‍; സമാനതകളില്ലാത്ത ‘വൈറ്റ് വീക്ക്’ സ്‌കീയിംഗ് ; ഇതിഹാസ ഹൈക്ക്; ആല്‍പൈന്‍ വിഭവങ്ങള്‍ എന്നിവയ്ക്കായി ഇവിടം ലോക സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമാണ്.
‘ഡോളോമൈറ്റുകളുടെ രാജ്ഞി’യായ കോര്‍ട്ടിന ഡി ആമ്പെസ്സോ , 2026 ലെ വിന്റര്‍ ഒളിമ്പിക്‌സിന് സഹ ആതിഥേയത്വം വഹിക്കാന്‍ പോകുകയാണ്. ഇതുകൊണ്ട് തന്നെ ഈ പ്രദേശങ്ങള്‍ ലോക സഞ്ചാരികളുടെ മനസില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒളിമ്പിക്‌സിന് മുമ്പുള്ള തിരക്കിന്റെ പശ്ചാത്തലത്തില്‍, പ്രദേശത്തുടനീളമുള്ള അടിസ്ഥാന സൗകര്യ മെച്ചപ്പെടുത്തുന്നതിന്റെ തിരക്കിലാണ് സര്‍ക്കാര്‍. ഡോളോമിറ്റി സൂപ്പര്‍സ്‌കി പ്രദേശത്ത് വിപുലമായ സ്‌കീ ലിഫ്റ്റ് നെറ്റ്വര്‍ക്കുകള്‍ സന്ദര്‍ശകര്‍ക്ക് ഇത്തവണ പ്രതീക്ഷിക്കാം, അവിടെ ആള്‍ട്ട ബാഡിയ , വാല്‍ ഗാര്‍ഡന എന്നീ പട്ടണങ്ങള്‍ ആധുനികവല്‍ക്കരിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് പൊതുഗതാഗതത്തിലേക്കുള്ള മെച്ചപ്പെട്ട സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. പുതിയതും നവീകരിച്ചതുമായ കേബിള്‍ കാറുകള്‍, ലിഫ്റ്റുകള്‍, ഗൊണ്ടോളകള്‍ എന്നിവയും പ്രദേശത്തെ പട്ടണങ്ങളില്‍ അവതരിപ്പിക്കും.
എന്നാല്‍ ഡോളോമൈറ്റ്‌സ് എല്ലാ സീസണുകളിലും ആവേശകരമായ ഒരു സ്ഥലമാണ്; 2024-ലെ പുതിയ കാമിനോ റെറ്റിക്കോ (ദി റാറ്റിയന്‍ വേ) പോലുള്ള മികച്ച പാതകള്‍ ആസ്വദിക്കാന്‍ വസന്തകാലത്തും വേനല്‍ക്കാലത്തും ശരത്കാലത്തും സന്ദര്‍ശിക്കണം. വെനെറ്റോയ്ക്കും ട്രെന്റിനോ പ്രദേശങ്ങള്‍ക്കും ഇടയിലുള്ള വിദൂര ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന 170 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഏഴ് ദിവസത്തെ പാത. ശുദ്ധമായ വിശ്രമത്തിനായി, ആഡംബര അമന്‍ റോസ ആല്‍പിന ഹോട്ടല്‍ എന്നിവ ഈവര്‍ഷം വീണ്ടും തുറക്കും.