ചിമ്മിനിയില്‍ നിന്നും ‍‍വെളുത്ത പുക: പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തു

0

ഫ്രാൻസിസ് മാര്‍പാപ്പയുടെ പിൻഗാമിയെ കണ്ടെത്തി. പുതിയ മാര്‍പാപ്പയെ കണ്ടെത്താനായി വത്തിക്കാനില്‍ നടക്കുന്ന പേപ്പല്‍ കോണ്‍ക്ലേവിൻ്റെ ഭാഗമായി ഇന്ന് നടന്ന വോട്ടെടുപ്പിൻ്റെ ഫലം പുറത്ത്. സിസ്റ്റീൻ ചാപ്പലില്‍ സ്ഥാപിച്ച ചിമ്മിനിയില്‍ നിന്നും വെളുത്ത പുക ഇപ്പോള്‍ ഉയര്‍ന്നുവന്നു. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തുവെന്നാണ് ഇതിൻറെ അര്‍ഥം. തുടര്‍ നടപടികളുടെ കൂടുതല്‍ വിശദവിവരങ്ങള്‍ വത്തിക്കാൻ ഉടൻ പുറത്ത് വിടും.

എന്താണ് പേപ്പല്‍ കോണ്‍ക്ലവ്?

പാപ്പല്‍ കോണ്‍ക്ലേവ് എന്ന പേരില്‍ നടക്കുന്ന സമ്മേളത്തില്‍ രഹസ്യവോട്ടെടുപ്പിലൂടെയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക. കര്‍ദിനാള്‍ കാന്‍ഡലമെസ്സ നയിക്കുന്ന ധ്യാനത്തോടെയാണ് കോണ്‍ക്ലേവ് തുടങ്ങുക. 80 വയസില്‍ താഴെയുളള 138 കര്‍ദിനാൾമാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കും. എന്നാൽ ഇതെത്ര നാൾ നീണ്ടുനിൽക്കുമെന്നത് പ്രവചനാതീതമാണ്.

ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ഫിലിപ്പ് നെറി ഫെറാറോ, കർദിനാൾ ആന്റണി പൂല എന്നിവർക്കാണ് ഇന്ത്യയിൽ നിന്ന് പാപ്പല്‍ കോണ്‍ക്ലേവിൽ വോട്ട് ചെയ്യാൻ അവകാശമുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here