കൂട്ട ആത്മഹത്യ നടക്കാതെ വന്നതോടെ കൂട്ടക്കൊലയ്ക്ക് പദ്ധിതിയിട്ടു: പൊലീസ് രഹസ്യമായി എടുത്ത അഫാന്റെ മൊഴി

0

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഫാന്റെ മൊഴി അതീവരഹസ്യമായി പൊലീസ് രേഖപ്പെടുത്തിയപ്പോഴാണ് സാമ്പത്തിക ബാധ്യതയാണ് ക്രൂരകൃത്യത്തിന് കാരണമായതെന്ന നിഗമനത്തിലേക്ക് എത്താന്‍ സഹായിച്ചത്. വെഞ്ഞാറമൂട്ടില്‍ അഞ്ചുപേരെ കൂട്ടക്കൊല നടത്തിയ അഫാന്‍ കുടുംബത്തിന്റെ കടബാധ്യതയില്‍ വല്ലാതെ അസ്വസ്ഥനായിരുന്നതായി വിവരം.ചൊവ്വാഴ്ചയാണ് അന്വേഷണസംഘം മൊഴിയെടുത്തത്.സൗദിയില്‍ കടത്തില്‍ പെട്ട പിതാവ് യാത്രാവിലക്ക് വന്ന കുരുക്കിലായതോടെ, നാട്ടിലേക്ക് പണം അയയ്ക്കാതായി. വീട്ടിലെ ചെലവുകള്‍ക്കായി ഉമ്മയ്ക്ക് പലപ്പോഴും കടം വാങ്ങേണ്ടി വന്നു. കടം പെരുകി ഏകദേശം 65 ലക്ഷം രൂപയോളം എത്തി. 12 പേരില്‍ നിന്നാണ് മിക്കവാറും പലപ്പോഴായി കടം വാങ്ങിയിരുന്നത്. ഒരാളില്‍ നിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളില്‍ നിന്ന് വീണ്ടും കടം വാങ്ങിയിട്ടായിരുന്നു.

നിത്യച്ചെലവിന് പോലും ഉമ്മ പലരോടും കടം വാങ്ങി; കടക്കാരുടെ ശല്യം കാരണം ആത്മാഭിമാനത്തിന് മുറിവേറ്റു; കടം പെരുകി തല പെരുത്തിരുന്നപ്പോഴും മുത്തശ്ശിയും പിതൃസഹോദരനും ഭാര്യയും സദാനേരം ശാസിച്ചത് പകയായി; കൂട്ട ആത്മഹത്യ നടക്കാതെ വന്നതോടെ കൂട്ടക്കൊലയ്ക്ക് പദ്ധിതിയിട്ടു: പൊലീസ് രഹസ്യമായി എടുത്ത അഫാന്റെ മൊഴി

നിത്യച്ചെലവിന് പോലും ഉമ്മ പലരോടും കടം വാങ്ങി; കടക്കാരുടെ ശല്യം കാരണം ആത്മാഭിമാനത്തിന് മുറിവേറ്റു; കടം പെരുകി തല പെരുത്തിരുന്നപ്പോഴും മുത്തശ്ശിയും പിതൃസഹോദരനും ഭാര്യയും സദാനേരം ശാസിച്ചത് പകയായി; കൂട്ട ആത്മഹത്യ നടക്കാതെ വന്നതോടെ കൂട്ടക്കൊലയ്ക്ക് പദ്ധിതിയിട്ടു: പൊലീസ് രഹസ്യമായി എടുത്ത അഫാന്റെ മൊഴി
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ അഞ്ചുപേരെ കൂട്ടക്കൊല നടത്തിയ അഫാന്‍ കുടുംബത്തിന്റെ കടബാധ്യതയില്‍ വല്ലാതെ അസ്വസ്ഥനായിരുന്നതായി വിവരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഫാന്റെ മൊഴി അതീവരഹസ്യമായി പൊലീസ് രേഖപ്പെടുത്തിയപ്പോഴാണ് സാമ്പത്തിക ബാധ്യതയാണ് ക്രൂരകൃത്യത്തിന് കാരണമായതെന്ന നിഗമനത്തിലേക്ക് എത്താന്‍ സഹായിച്ചത്. ചൊവ്വാഴ്ചയാണ് അന്വേഷണസംഘം മൊഴിയെടുത്തത്.

സൗദിയില്‍ കടത്തില്‍ പെട്ട പിതാവ് യാത്രാവിലക്ക് വന്ന കുരുക്കിലായതോടെ, നാട്ടിലേക്ക് പണം അയയ്ക്കാതായി. വീട്ടിലെ ചെലവുകള്‍ക്കായി ഉമ്മയ്ക്ക് പലപ്പോഴും കടം വാങ്ങേണ്ടി വന്നു. കടം പെരുകി ഏകദേശം 65 ലക്ഷം രൂപയോളം എത്തി. 12 പേരില്‍ നിന്നാണ് മിക്കവാറും പലപ്പോഴായി കടം വാങ്ങിയിരുന്നത്. ഒരാളില്‍ നിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളില്‍ നിന്ന് വീണ്ടും കടം വാങ്ങിയിട്ടായിരുന്നു.

മുത്തശ്ശി സല്‍മാ ബീവിയെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ മാല പണയംവെച്ച് കിട്ടിയ 74,000 രൂപയില്‍നിന്ന് 40,000 രൂപ അഫാന്‍ സ്വന്തം അക്കൗണ്ട് വഴി കടക്കാര്‍ക്ക് നല്‍കിയതും കടക്കാരുടെ നിരന്തര ശല്യം കാരണം ആത്മാഭിമാനത്തിന് മുറിവേറ്റതോടെയാണ്. ഉമ്മയുടെ ചികിത്സാ ചെലവും സഹോദരന്റെ വിദ്യാഭ്യാസ ചെലവും കണ്ടെത്താനാകാതെ അഫാന്‍ ബുദ്ധിമുട്ടിയിരുന്നു. ജോലി ഇല്ലാത്തതും നിത്യച്ചെലവിനുപോലും പണം കണ്ടെത്താനാകാത്തതും സ്നേഹിച്ച പെണ്‍കുട്ടിയെ ഒപ്പം കൂട്ടുന്നതിലുണ്ടായ പ്രതിസന്ധിയും അഫാനെ അസ്വസ്ഥനാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here