ജല്‍ മഹല്‍, ഇന്ദ്രജാലമുള്ള ഇന്ത്യയിലെ നിര്‍മിതി

0

ജല്‍മഹലിനെ കുറിച്ച് കേട്ടിട്ടുണ്ടോ, ഇന്ദ്രജാലമുള്ള ഇന്ത്യയിലെ നിര്‍മിതിയാണ് ജല്‍ മഹല്‍.
ജല്‍ മഹലിന്റെ 4 നിലകള്‍ വെള്ളത്തിനടിയില്‍. വെള്ളത്തിന് മുകളില്‍ കാണാനാകുന്നത് ഒരു നില മാത്രം. രാജ്ഞിമാര്‍ക്ക് കുളിക്കാന്‍ വേണ്ടി നിര്‍മ്മിച്ച ഈ 5 നില കൊട്ടാരം 200 വര്‍ഷമായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നു..
300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിക്കപ്പെട്ടതും എന്നാല്‍ ഇപ്പോഴും അതേ മഹത്വത്തോടെ നിലനില്‍ക്കുന്നതുമായ ഒരു പൈതൃകമാണ് ജല്‍ മഹല്‍.
ഇന്ത്യയുടെ ചരിത്ര പൈതൃകമായ ‘ജല്‍ മഹല്‍’ ജയ്പൂരിന്റെ അഭിമാനമാണ്. ജയ്പൂര്‍-അമേര്‍ റോഡിലെ മാന്‍ സാഗര്‍ തടാകത്തിന്റെ മധ്യത്തിലാണ് ഈ കൊട്ടാരം നിര്‍മിച്ചിരിക്കുന്നത്.ഏകദേശം 226 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എ.ഡി 1799 ല്‍ സവായ് ജയ് സിംഗ് ആണ് ജല്‍ മഹല്‍ നിര്‍മ്മിച്ചത്.
ജല്‍ മഹല്‍ പണിയുന്നതിന്റെ ഉദ്ദേശ്യവും സവിശേഷമായിരുന്നു. രാജാവ് തന്റെ രാജ്ഞിയോടൊപ്പം പ്രത്യേകമായി സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ചു. അതിനുവേണ്ടി തടാകത്തിന്റെ നടുവില്‍ ഈ കൊട്ടാരം പണിതു.
രാജ്ഞിമാര്‍ക്കൊപ്പം കുളിക്കാന്‍ വേണ്ടി മഹാരാജാവ് ജല്‍ മഹല്‍ നിര്‍മ്മിച്ചു എന്നാണ് ജയ്പൂരിലെ എഴുത്തുകാരനായ ലിയാഖത്ത് അലി ഭട്ടി പറയുന്നത്.
രാജാവ് തന്റെ രാജ്ഞിമാരോടൊപ്പം പ്രണയാര്‍ദ്രമായ സമയം ചെലവഴിക്കാറുണ്ടായിരുന്നത് ഈ കൊട്ടാരത്തിലായിരുന്നുവെന്നും പറയപ്പെടുന്നു.ജല്‍ മഹല്‍ അഞ്ച് നിലകളുള്ള ഒരു കൊട്ടാരമാണ്.
അതിന്റനാല് നിലകള്‍ വെള്ളത്തിനടിയിലാണ്, നമുക്ക് അത് കാണാന്‍ കഴിയില്ല. വെള്ളത്തിന് മുകളില്‍ ഒരു നില മാത്രമേ കാണാനാകൂ. അതുകൊണ്ടു തന്നെ ഈ കൊട്ടാരത്തില്‍ ചൂട് അനുഭവപ്പെടില്ല..

LEAVE A REPLY

Please enter your comment!
Please enter your name here