അഡ്വക്കേറ്റ് ബി സത്യന് സ്വീകരണം

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വക്കേറ്റ് ബി സത്യനെ സർക്കാർ ആശുപത്രികളുടെ വികസന സമിതി ജീവനക്കാരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജീവനക്കാരുടെ സംഘടന കെ ജി എച്ച്ഡിഎഫ് എംപ്ലോയിസ് യൂണിയൻ സിഐടിയു തുടക്കകാലം മുതൽ അതിനു നേതൃത്വം നൽകി ജില്ലാ പ്രസിഡന്റ് പ്രവർത്തിച്ചു വരുകയാണ് ബി സത്യൻ. രണ്ടുതവണ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. യോഗത്തിൽ ഭാരവാഹികളായ സുജിത് കുമാർ, എസ് കെ പ്രമിതാ, എം സത്യൻ, രാജി, മായ സുനീഷ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *