‘ഒരു മാറ്റം അത് വേണം’; ഇടത് കോട്ടയായ വാമനപുരം ഇത്തവണ ആർക്കൊപ്പം?

നെല്ലനാട്, വാമനപുരം, പുല്ലമ്പാറ, കല്ലറ, പാങ്ങോട്, നന്ദിയോട്, പെരിങ്ങമ്മല, ആനാട്, പനവൂർ എന്നീ പഞ്ചായത്തുകൾ അടങ്ങിയ നിയമസഭാ മണ്ഡലമാണ് വാമനപുരം. വർഷങ്ങളായി എൽഡിഎഫിന് മേൽകെെയുള്ള മണ്ഡലം ഇത്തവണ ആർക്കൊപ്പം? മലയോര മണ്ഡലമായ ഇവിടെ ഇത്തവണ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് സിറ്റിംഗ് എംഎൽഎ ഡി കെ മുരളിയെ തന്നെയാണ്.
ജനകീയനായ ഇദ്ദേഹത്തെ നേരിടാൻ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് യൂത്ത് കോൺഗ്രസ് നേതാവ് സുധീഷാ പാലോടിനെയാണ്. വേണു കാരണവരാണ് എൻഡിഎ സ്ഥാനാർത്ഥി. കഴിഞ്ഞ 10 വർഷത്തിനിടെ 2200 കോടി രൂപയുടെ വികസനം പദ്ധതികൾ വാമനപുരത്ത് നടപ്പിലാക്കിയെന്നാണ് എൽഡിഎഫിന്റെ അവകാശവാദം. ഇവ എണ്ണിപ്പറഞ്ഞാണ് പ്രചരണവും.
വോട്ടർമാരോട് സംസാരിക്കുപ്പോഴും ഡി കെ മുരളിക്ക് അനുകൂലമാണ് ഇത്തവണയും മണ്ഡലം. ഇടത് ചായയ്‌വുള്ള മണ്ഡലത്തിൽ സ്ഥിരമായി ലഭിക്കുന്ന വോട്ട് ഇത്തവണയും ലഭിക്കുമെന്ന അത്മവിശ്വാസം ടി കെ മുരളിക്ക് ഉണ്ട്. എങ്കിലും പ്രചരണത്തിലും അദ്ദേഹം ഒട്ടും പിന്നിലല്ല.ഡി കെ മുരളിക്കെതിരെ യുവ നേതാവിനെ നിർത്തിയാണ് കോൺഗ്രസ് അങ്കം കുറിക്കുന്നത്. വാമനപുരത്തിന്റെ ന്യൂനപക്ഷ വോട്ട് സുധീഷ് ഷാ നേടുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം.
കഴിഞ്ഞ വർഷത്തെ പോലെ വലിയ ലീഡ് ഉയർത്താൻ ഇത്തവണ ഡി കെ മുരളിക്ക് കഴിഞ്ഞെന്ന് വരില്ല. കാരണം സുധീർ ഷാ പാലോട് മണ്ഡലത്തിൽ ജനകീയനാണ്. യുവാക്കളുടെ തൊഴിൽ പ്രശ്നം, വന്യജീവി പ്രശ്നം എന്നിവ പരിഹരിക്കുമെന്നാണ് സുധീഷ് ഷാ പറയുന്നത്. മണ്ഡലത്തിൽ വലിയ രീതിയിൽ പ്രചരണം അദ്ദേഹം നടത്തുന്നുണ്ട്. ഇത്തവണ സുധീഷ് ഷായ്ക്ക് വോട്ടുനൽകാൻ ചില യുവാക്കൾ തീരുമാനിച്ചിട്ടുണ്ട്.
1 വർഷത്തെ ഡി കെ മുരളിയുടെ ഭരണം മോശമാണെന്ന് അവർക്ക് അഭിപ്രായമില്ല. പുതിയ ഒരാൾക്ക് ഒരു അവസരം അതാണ് പലരും ചിന്തിക്കുന്നത്.രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ വികസനവും മറ്റുപറഞ്ഞാണ് എൻഡിഎ സ്ഥാനാർത്ഥി മണ്ഡലത്തിൽ എത്തുന്നത്. മാത്രമല്ല ചില പഞ്ചായത്തുകളിൽ കുറച്ച് വോട്ട് ബിജെപിക്ക് നേടാൻ കഴിയുമെന്ന ആത്മവിശ്വാസവും അവർക്കുണ്ട്. ചില വോട്ടർമാരോട് സംസാരിക്കുമ്പോൾ അവർ ഇത്തവണ ബിജെപിക്ക് വോട്ട് നൽകുമെന്നും പറയുന്നുണ്ട്.
പല വോട്ടർമാരും ഉത്തവണ മാറിച്ചിന്തിക്കുന്നതിന്റെ ഉദാഹരണമാണ് ഇത്. ഇത് ബിജെപിയുടെ വോട്ട് വിഹിതം ഇവിടെ ഉയർത്തും. എന്നാൽ കോൺഗ്രസിനും എൽഡിഎഫിനും ഇത് തിരിച്ചടിയാകാനും സാദ്ധ്യതയുണ്ട്.എന്നാൽ മണ്ഡലത്തിൽ ഭരണവിരുദ്ധവികാരം ഇല്ലെന്ന് തന്നെ പറയാം. ഡി കെ മുരളി കഴിഞ്ഞ വർഷം 2000 ലേറെ ലീഡ് ഉയർത്തിയെങ്കിലും ഇത്തവണ അത്രയും വീഡ് ലഭിക്കണമെന്നില്ല. എന്നാലും ഡി കെ തന്നെ വാമനപുരത്ത് ജയിക്കാനാണ് സാദ്ധ്യതയെന്നാണ് വോട്ടർമാർ പറയുന്നത്.



