‘വിസ്‌മയയ്ക്കും തേജയ്ക്കും ലഭിച്ചത് വൻവരവേൽപ്പ്, ഈ താരങ്ങളുടെ മക്കൾ സിനിമയിൽ വിജയിക്കാത്തതിനു കാരണം’

മോഹൻലാലിന്റെ മകൾ വിസ്‌മയയുടെയും മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ തേജാ ലക്ഷ്മിയുടെയും സിനിമാ പ്രവേശനം ഏറെ ചർച്ചയായതായിരുന്നു. ഇവരുടെ അഭിനയ ഭാവിയെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. മക്കളുടെ ആഗ്രഹങ്ങൾക്കുവേണ്ടിയാണ് മോഹൻലാൽ എപ്പോഴും നിലക്കൊളളുന്നതെന്നാണ് അഷ്‌റഫ് പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.

മോഹൻലാലും ഭാര്യ സുചിത്രയും മക്കളുടെ ഒരു ആഗ്രഹത്തിനും എതിര് നിൽക്കാറില്ല. മകൻ പ്രണവ് മനസില്ലാ മനസോടെയാണ് സിനിമയിലേക്ക് കടന്നുവന്നതെന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ട്. എന്നാൽ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ടാണ് മോഹൻലാലിന്റെ മകൾ വിസ്മയ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.വിസ്മയ തന്റെ അഭിനയമോഹം ഉളളിലൊതുക്കിവച്ചിരുന്ന സമയത്ത് പല ഉന്നതരിൽ നിന്നും വിസ്മയയ്ക്ക് വിവാഹാലോചനകൾ വന്നിരുന്നു. എന്നാൽ അദ്ദേഹം മകളുടെ ആഗ്രഹത്തിനുവേണ്ടിയാണ് നിലകൊണ്ടത്.എന്നാൽ അടുത്തിടെ നടൻ മനോജ് കെ ജയൻ ഒരു വാർത്താസമ്മേളനത്തിൽ മകളെക്കുറിച്ച് പറഞ്ഞത്.

മകൾക്ക് തന്നോട് ഒരു കാര്യം പറയാനുണ്ടെന്നായിരുന്നു. പ്രണയത്തെക്കുറിച്ച് പറയാനാണ് മകൾ വിളിച്ചതെന്നാണ് താൻ ആദ്യം കരുതിയതെന്നാണ് മനോജ് കെ ജയൻ പറഞ്ഞത്. തന്റെ കണക്കുക്കൂട്ടലുകൾ തെ​റ്റിച്ചുകൊണ്ട് സിനിമയിൽ അഭിനയിക്കണമെന്നാണ് മകൾ പറഞ്ഞത്. ഉർവശിയുമായി ആലോചിക്കാനാണ് മനോജ് കെ ജയൻ മകളോട് പറഞ്ഞത്. ഉർവശിയെക്കുറിച്ച് പറയുമ്പോൾ മനോജ് കെ ജയൻ വിതുമ്പുന്നുണ്ടായിരുന്നു. മകൾക്ക് ജീവിതത്തിൽ അടുത്തത് വിവാഹമാണെന്നായിരുന്നു അവർ കരുതിയത്. തേജാ ലക്ഷ്മിയുടെ സിനിമയിലേക്കുളള കടന്നുവരവ് എല്ലാവരും വളരെയധികം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

പഠനശേഷം നാടകാഭിനയ രംഗത്തും വിസ്മയ പ്രവർത്തിച്ചിട്ടുണ്ട്. വിസ്മയക്ക് അൽപം തടി ഉളളതുകൊണ്ട് നൃത്തവും സംഘട്ടനവുമൊക്കെ വഴങ്ങുമോയെന്ന കാര്യത്തിൽ ചിലർക്ക് സംശയമുണ്ടായിരുന്നു. എന്നാൽ വിസ്മയ ആ സംശയങ്ങൾക്കും മുകളിലാണ്. വിസ്മയ നൃത്തം ചെയ്യുന്നതും സംഘട്ടനത്തിലേർപ്പെടുന്നതൊക്കെ ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ് ചെയ്യാറുണ്ട്. മോഹൻലാലിനെയും പ്രണവിനെയും കടത്തിവെട്ടുന്ന രീതിയിൽ വിസ്മയ അഭിനയിക്കുമെന്നാണ് അവരുമായി അടുപ്പമുളളവർ പറയുന്നത്. മ​റ്റൊരു പുതുമുഖ താരത്തിനും ലഭിക്കാത്ത വരവേൽപ്പാണ് വിസ്മയക്ക് ലഭിക്കുന്നത്.

സിനിമാതാരങ്ങളുടെ പെൺമക്കൾ അഭിനയരംഗത്തേക്ക് കടന്നുവന്ന് വിജയം കൊയ്യുന്നത് നമ്മൾ കാണുകയാണല്ലോ. വിവാഹം കഴിച്ചാലും ലിവിംഗ് ടുഗെദറിലായാലും താരങ്ങളുടെ കരിയറിനെ ബാധിക്കില്ല. നയൻതാരയും സാമന്തയും അതിനുളള ഉദാഹരണങ്ങളാണ്. സിനിമയിൽ നിന്നുമാത്രമല്ല ഇവരുടെ വരുമാനം. പരസ്യചിത്രങ്ങളിൽ നിന്ന് കോടിക്കണക്കിന് വരുമാനമാണ് ഇവർക്ക് ലഭിക്കുന്നത്. കൂടാതെ ഉദ്ഘാടനങ്ങളിൽ നിന്നും അവർക്ക് കോടികൾ വരുമാനമായി ലഭിക്കും.

മോഹൻലാലും ഉർവശിയും ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചവരാണ്. ഇവരുടെ മക്കൾ ഒരേസമയത്താണ് സിനിമയിലേക്ക് കടന്നുവരുന്നത്. ഇവരുടെ കാര്യത്തിൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണ്. നടൻ അഗസ്​റ്റിന്റെ മകൾ ആൻ അഗസ്​റ്റിൻ, കൽപ്പനയുടെ മകൾ ശ്രീമയി, ജഗദി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷമി എന്നിവർ അഭിനയത്തിൽ വന്നെങ്കിലും പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. ഇവർക്ക് വേണ്ട രീതിയിലുളള പരിഗണനയോ പിന്തുണയോ ലഭിക്കാത്തതുകൊണ്ടായിരിക്കാം വിജയിക്കാതെ പോയത്’- ആലപ്പി അഷ്‌റഫ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *