തമന്നയുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് വിജയ് വർമ്മ

തെന്നിന്ത്യൻ സിനിമാലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിലൊരാളാണ് തമന്ന. നടൻ വിജയ് വർമ്മയുമായുള്ള താരത്തിന്റെ പ്രണയബന്ധവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പ്രണയബന്ധം തകർന്നതിനെ ശേഷം അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് വിജയ് വർമ്മ. തന്റെ ജീവിതവും തീരുമാനങ്ങളും അതി സൂക്ഷ്മമായി ചർച്ച ചെയ്യുകയും വിലയിരുത്തപ്പെടുകയും ചെയ്തുവെന്നും വിജയ് വർമ്മ പറയുന്നു.

“അതില്‍ നിന്നൊരു മോചനം വേണ്ടിയിരുന്നു. കുറച്ചധികം സമാധാനവും സ്വസ്ഥതയും വേണമായിരുന്നു. ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കണമായിരുന്നു. പക്ഷേ ഒന്നും എന്‍റെ നിയന്ത്രണത്തിലായിരുന്നില്ല. എന്റെ ജീവിതവും ഓരോ തീരുമാനങ്ങളും അതിസൂക്ഷ്മമായി വിലയിരുത്തപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്തു.

എല്ലാ ദിവസവും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു, ഇതെല്ലാം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു പ്രണയം പരസ്യപ്പെടുത്തിയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ അപ്പോഴാണ് തിരിച്ചറിഞ്ഞത്.” വിജയ് വർമ്മ പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു വിജയ് വർമ്മയുടെ പ്രതികരണം.

കഴിഞ്ഞ മാർച്ചിലായിരുന്നു ഇരുവരും വേർപിരിയാനുള്ള തീരുമാനത്തിലെത്തിയത്. ഈ വര്‍ഷം വിവാഹത്തിലേക്ക് എത്തുമെന്ന് കരുതപ്പെട്ടിരുന്ന, ദീര്‍ഘകാലം നീണ്ട പ്രണയബന്ധമാണ് ഇരുവരും അന്ന് അവസാനയിപ്പിച്ചത്. പ്രണയ ജീവിതം അവസാനിപ്പിച്ചെങ്കിലും പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദം തുടരാനാണ് ഇരുവരുടെയും തീരുമാനമെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ.

2023 ല്‍ പുറത്തിറങ്ങിയ, നെറ്റ്ഫ്ലിക്സിന്‍റെ ആന്തോളജി സിരീസ് ആയ ലസ്റ്റ് സ്റ്റോറീസ് 2 ന്‍റെ സമയത്താണ് ഇരുവര്‍ക്കും ഇടയിലുള്ള അടുപ്പം പൊതുശ്രദ്ധയിലേക്ക് എത്തുന്നത്. തമന്നയും വിജയ് വര്‍മ്മയും ഒരുമിച്ച് അഭിനയിച്ച ചിത്രവുമായിരുന്നു അത്. അതേസമയം തങ്ങളുടെ ബന്ധത്തിലെ സ്വകാര്യത സംരക്ഷിക്കാന്‍ ഇരുവരും ശ്രദ്ധിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *