ഉപരാഷ്ട്രപതി സ്ഥാനാർഥി പ്രഖ്യാപനം ഉടൻ; ശശി തരൂരും പരിഗണനയിൽ

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നൊരുക്കം ആരംഭിച്ചു. ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായി എൻഡിഎ ചർച്ച ആരംഭിച്ചതായാണ് വിവരം. വർഷകാല സമ്മേളനത്തിൽ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനാണ് നീക്കം.

ശശി തരൂർ എംപി, മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. നിലവിൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന തരൂരിന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുൻതൂക്കമുണ്ടെന്നാണ് സൂചന.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് ജഗ്ദീപ് ധൻഘഡ് ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം ഡൽഹി എയിംസിൽ ചികിത്സ തേടിയിരുന്നു. അതിന് ശേഷം ഇന്ന് രാജ്യസഭയിലെത്തിയ ധൻഘഡ് സഭാ നടപടികൾ നിയന്ത്രിച്ചിരുന്നു. ഇതിന് പിന്നാലെ അപ്രതീക്ഷിതമായാണ് പദവി രാജിവെച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *