കേരള സര്‍വകലാശാലയിലെ ചാറ്റ് ജിപിടി കവിത വിവാദത്തില്‍ ഇടപെട്ട് വൈസ് ചാന്‍സലര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ചാറ്റ് ജിപിടി കവിത വിവാദത്തില്‍ ഇടപെട്ട് വൈസ് ചാന്‍സലര്‍. കേരള സര്‍വകലാശാലയിലെ നാലാം വര്‍ഷ ബിഎ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററില്‍ പാബ്ലോ നെരൂദയുടെ പേരില്‍ ചാറ്റ് ജിപിടി ടൂള്‍ ഉപയോഗിച്ച് തയ്യാറാക്കിയ കവിത ഇടം പിടിച്ചതിലാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനോട് വൈസ് ചാന്‍സലര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയത്. ഏത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു അബദ്ധം സിലബസില്‍ സംഭവിച്ചതെന്ന് വിശദീകരിക്കണമെന്നാണ് ആവശ്യം.

‘ഇംഗ്ലീഷ്, യുആര്‍എ ലാംഗ്വേജ്’ എന്ന കവിതയാണ് വിവാദമായത്. സിലബസില്‍ നേരത്തെ കവിത ഉള്‍പ്പെടുത്തി എന്ന് മാത്രമല്ല പരീക്ഷയ്ക്ക് ഈ കവിതയെ ആസ്പദമാക്കി ചോദ്യങ്ങളും ഉണ്ടായിരുന്നു. നോട്‌സ് തിരഞ്ഞുപോയ അധ്യാപകരാണ് നെരൂദ ഇങ്ങനെയൊരു കവിത എഴുതിയിട്ടില്ലെന്നും എഐ ജനറേറ്റഡ് കവിതയാണ് സിലബസില്‍ നെരൂദയുടെ പേരില്‍ ഉള്‍പ്പെടുത്തിയതെന്നും കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ക്കും നേരത്തെ പരാതി ലഭിച്ചിട്ടുണ്ട്. റാപ്പര്‍ വേടനെ കുറിച്ചുള്ള ഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിലും ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ വിശദീകരണം നല്‍കണമെന്ന് വിസി ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *