വെളളനാട്ട് നാലാം ക്ലാസുകാരിയെ വീടിനുളളിൽ തൂങ്ങി മരിച്ചനിലയിൽ

0

തിരുവനന്തപുരം: വെളളനാട്ട് നാലാം ക്ലാസുകാരിയെ വീടിനുളളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കുളക്കോട് സ്വദേശിയായ ദിൽഷിതയെയാണ് (പത്ത്) ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.കുട്ടിയും അനുജത്തിയും അമ്മൂമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ ജോലിക്ക് പോയിരിക്കുകയായിരുന്നു.

അനുജത്തിയുമായി കളിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് ദിൽഷിത ശുചിമുറിയിൽ കയറി വാതിലടച്ചത്. പിന്നീട് ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പേനയ്ക്ക് വേണ്ടി കുട്ടികൾ തമ്മിൽ തർക്കം ഉണ്ടായതായാണ് പൊലീസ് പറയുന്നത്. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദിൽഷിത. മൃതദേഹം വെള്ളനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here