വാളക്കാട് ഗവൺമെൻ്റ് എൽ പി സ്കൂൾ ഇനി അന്താരാഷ്ട്രനിലവാരത്തിലേക്ക്

ആറ്റിങ്ങൽ : പ്രീ പ്രൈമറി പഠന വിഭാഗത്തെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിന് വേണ്ടിഎസ് എസ് കെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ വർണ്ണക്കൂടാരം പ്രോജക്റ്റിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വി .ശശി എം എൽ എ നിർവഹിച്ചു. പ്രീ സ്കൂൾ കുഞ്ഞുങ്ങളുടെ സർവ്വതോന്മുഖ വികസനം ലക്ഷ്യമിട്ട്,
ആ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്താൻ ഉതകുന്ന വിഭവങ്ങൾ വർണ്ണ കൂടാരത്തിലെ 13 ഇടങ്ങളിലായി സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.

മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പള്ളിയറ ശശി ആധ്യക്ഷം വഹിച്ച ഈ യോഗത്തിൽ സ്കൂൾപ്രഥമാധ്യാപകൻ ഷാജഹാൻ സ്വാഗതം ആശംസിച്ചു. ബി ആർ സി ട്രെയിനർ ലീന “വർണ്ണക്കൂടാരം” പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പൂവണത്തിൻമൂട് മണികണ്ഠൻ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണുരവീന്ദ്രൻ, മുദാക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോജ്, ബാദുഷ എം, ചന്ദ്രബാബു,പൂവണത്തിൻ മൂട് ബിജു, ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ: പി.സന്തോഷ് കുമാർ,
ഷിബിന S (BRC ) , മോനിഷ എം ദാസ്( BRC)പ്രീ പ്രൈമറി ടീച്ചർ മഞ്ജുഷ CS എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു.വർണ്ണക്കൂടാരം ഒരുക്കാൻ സഹായിച്ച കലാകാരന്മാരെപ്രസ്തുത യോഗത്തിൽ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം “വർണ്ണക്കൂടാരം” ചാർജ് ടീച്ചർ ആയ മഞ്ജു പി നന്ദി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *