ഉസ്താദ് ഷംനാദ് അമാനിയെ ആദരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങൽ ഊരുപൊയ്ക കോളറക്കോണം ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ ഇറ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡ് നേടിയ ഉസ്താദ് ഷംനാദ് അമാനിയെ ആദരിച്ചു. കോളറക്കോണം ജുമാമസ്ജിദ് ജമാഅത്തിന്റെ ആദരവ് ജീലാനി അനുസ്മരണവും ആണ്ടുനേർച്ച സമ്മേളനത്തിൽ അൽ ഉസ്താദ് അബു മുഹമ്മദ് ഈദരീസുശാഫിഈ സമ്മാനിച്ചു. കല്ലമ്പലം തക്വ വാ ഇന്റഗ്രേറ്റഡ് സ്കൂൾ പ്രിൻസിപ്പലും മജ്ലിസ് ഫൗണ്ടേഷൻ ട്രസ്റ്റ് ഭാരവാഹിയുമാണ് ഷംനാദ് അമാനി.



