യുഎസ് സഹായിക്കില്ല, എണ്ണ വേണ്ട രാജ്യങ്ങൾ ഹോർമുസ് പിടിച്ചെടുത്ത് സ്വന്തമാക്കണമെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ സഹായിക്കാൻ വിസമ്മതിച്ച യു,കെ അടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ എണ്ണ ലഭ്യത ഉറപ്പുവരുത്താൻ ഹോർമുസ് പിടിച്ചെടുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഒന്നുകിൽ നിങ്ങൾ യു.എസിൽ നിന്ന് ഇന്ധനം വാങ്ങുക, അല്ലെങ്കിൽ വൈകിയെങ്കിലും നിങ്ങൾ കുറച്ച് ധൈര്യം സംഭരിച്ച് ഹോർമുസ് പിടിച്ചെടുക്കണമെന്ന് ട്രംപ്
ട്രൂത്ത് സോഷ്യലിൽ കുറിച്ചു. നിങ്ങൾ സ്വയം പോരാടാൻ പഠിക്കേണ്ടതുണ്ട്. നിങ്ങളിത് വരെ ഞങ്ങളെ സഹായിക്കാൻ വരാത്തത് പോലെ, നിങ്ങളെ സഹായിക്കാൻ ഇനി യു,എസ് ഉണ്ടാവില്ല . ഇറാൻ ഏറെക്കുറെ നശിപ്പിക്കപ്പെട്ടിരിക്കുന്നു. പ്രയാസമേറിയ ഭാഗം കഴിഞ്ഞു. നിങ്ങളുടെ എണ്ണ സ്വയം നേടുക എന്നും ട്രംപ് കൂട്ടിച്ചേർത്തു.
ലോകത്തിലെ എണ്ണ – പാചകവാതകര ആവശ്യകതയുടെ 20 ശതമാനം കടന്നുപോകുന്ന പ്രധാന ജലപാത ഫെബ്രുവരി 28ന് ഇറാനെതിരെ നടത്തിയ യു.എസ് ഇസ്രയേൽ സംയുക്താക്രമണങ്ങഴെയും ഇറാന്റെ ആക്രമണങ്ങളെയും തുടർന്ന് തടസപ്പെട്ടിരിക്കുകയാണ്



