ഇറാനെതിരെ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം; ബാലിസ്റ്റിക് മിസൈൽ ശേഖരവും 9 കപ്പലുകളും തകർത്തു

വാഷിംഗ്ടൺ : ഇറാനെതിരെ വീണ്ടും ശക്തമായ വ്യോമാക്രമണവുമായി അമേരിക്ക,​ ആക്രമണത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണമായി തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങളും യു.എസ് സെൻട്രൽ കമാൻഡ് പുറത്തുവിിട്ടു. ഇറാന്റെ ഒമ്പത് സൈനിക കപ്പലുകൾ തകർത്തതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അറിയിച്ചു. ലോകത്തെ ഏറ്റവും മാരകമായ ബി2 ബോംബറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാന്റെ പ്രത്യാക്രമണ ശേഷി ദുർൂബലമാക്കിയെന്നും വരുംമണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നും അമേരിക്കൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം മേഖലയിൽ യുദ്ധഭീതിക്ക് അവസാനമുണ്ടെന്ന സൂചനകളും ട്രംപ് നൽകി. പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചതായി ട്രംപ് വ്യക്തമാക്കി. ഒമാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ സംഭാഷണത്തിലാണ് ഇറാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന സൂചന ലഭിച്ചതെന്ന് ട്രംപ് അറിയിച്ചു. മേഖലയിൽ സമാധാനം കൊണ്ടുവരികയാണ് ലക്ഷ്യമെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *