അവിവാഹിതയായ നടി 40-ാം വയസിൽ പ്രസവിച്ചു

വിവാഹിതയാവാതെ ഐവിഎഫ് ചികിത്സയിലൂടെ ഗർഭിണിയായ കന്നഡ നടി ഭാവന രാമണ്ണ പ്രസവിച്ചു. 40കാരിയായ ഭാവനയ്ക്ക് ഇരട്ടകളാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പ്രസവത്തിൽ ഒരു കുഞ്ഞ് മരിച്ചെന്നാണ് റിപ്പോർട്ട്. രണ്ട് പെൺകുഞ്ഞുങ്ങൾക്കാണ് ഭാവന ജന്മം നൽകിയത്. ഇതിൽ ഒരു കുഞ്ഞ് മരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റ് മാസം അവസാനമാണ് ഭാവന പ്രസവിച്ചത്.

ഗർഭകാലത്തിന്റെ മൂന്നാം ഘട്ടത്തിൽ ഭാവനയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. പരിശോധനയിൽ ഇരട്ടകുട്ടികളിൽ ഒരാൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തി. തുടർന്ന് നടിയെ എട്ടാം മാസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാവന പ്രസവിച്ച് ഏതാനും ആഴ്ചകൾ കഴിഞ്ഞെങ്കിലും ഇപ്പോഴാണ് വാർത്ത പുറത്തുവന്നത്. അമ്മയും ഒരു പെൺകുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം.

2025 ജൂലൈ നാലിനാണ് താൻ ഗർഭിണിയാണെന്ന വിവരം ഭാവന അറിയിച്ചത്. ബീജദാനത്തിലൂടെയുള്ള ഐവിഎഫ് ചികിത്സയിലൂടെയാണ് 40കാരിയായ ഭാവന ഇരട്ടകളെ ഗർഭം ധരിച്ചത്. നിറവയറുമായി നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് ഗർഭിണിയാണെന്ന് വിവരം അറിയിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയായിരുന്നു.’ഒരു പുതിയ അദ്ധ്യായം, ഒരു പുതിയ താളം. ഇങ്ങനെ ഒരുകാര്യം ഞാൻ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ ഇതാ ഇപ്പോൾ, ഞാൻ ആറുമാസം ഗർഭിണിയാണ്.

ഇരട്ടകളെയാണ് ഗർഭം ധരിച്ചിരിക്കുന്നത്. എന്റെ 20കളിലും 30കളിലും അമ്മയാകണമെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷേ 40 വയസ് ആയപ്പോൾ ആ ആഗ്രഹം എനിക്ക് തോന്നി. അവിവാഹിതയായ സ്ത്രീ എന്ന നിലയിൽ അത് അത്ര എളുപ്പമായിരുന്നില്ല. പല ഐവിഎഫ് ക്ലിനിക്കുകളും എന്റെ മുന്നിൽ വാതിലടച്ചു.പക്ഷേ പിന്നീടാണ് ഞാൻ ഡോ. സുഷമയെ കണ്ടുമുട്ടിയത്. അവർ എന്നെ സഹായിച്ചു.

ആദ്യ ശ്രമത്തിൽ തന്നെ ഞാൻ ഗ‌ർഭം ധരിച്ചു. എന്റെ അച്ഛനും സഹോദരങ്ങളും പ്രിയപ്പെട്ടവരും അഭിമാനത്തോടെയും സ്നേഹത്തോടെയും എന്റെ കൂടെ നിന്നു. ചിലർ എന്റെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു. പക്ഷേ എനിക്ക് എന്റെ ഹൃദയത്തെ അറിയാം. എന്റെ കുട്ടികൾക്ക് അച്ഛനില്ലായിരിക്കാം. പക്ഷേ കല, സംഗീതം, സംസ്കാരം സ്നേഹം എന്നിവയാൽ നിറഞ്ഞ വീട്ടിലായിരിക്കും അവർ വളരുക’ – ഭാവന അന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. അടുത്തിടെ നടി ബേബി ഷവറിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *