ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയുള്ള മാറ്റമാണ് ശശി തരൂരിൽ കാണുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയുള്ള മാറ്റമാണ് ഇപ്പോൾ ശശി തരൂരിൽ കാണുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തരൂർ കോൺഗ്രസ് വിടുമോ എന്നത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങൾ വ്യക്തിപരമായ താല്പര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ദേശീയതയ്ക്ക് അനുകൂലമായി നിലപാടെടുക്കുന്നത് കുറച്ചുദിവസങ്ങളായി മാത്രമാണെന്നും അതിനുമുമ്പ് അതല്ലായിരുന്നു സ്ഥിതിയെന്നും സുരേഷ്‌ ഗോപി പറഞ്ഞു

ഭാരതാംബ വിവാദത്തെക്കുറിച്ചും കേന്ദ്രമന്ത്രി പ്രതികരിച്ചു.’ഭാരതാംബയുടെ കാര്യത്തിൽ ഇപ്പോൾ നടക്കുന്നത് വലിയ കാര്യങ്ങൾ വഴിതിരിച്ചുവിടാനുള്ള നീക്കമാണ്. ഭാരതാംബയുടെ ചിത്രത്തിൽ പൂവിടുന്നത് ചെയ്യുന്നവരുടെ അവകാശമാണ്. വലിയ കാര്യങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ എത്തരുത് എന്നതാണ് ഇതിനുപിന്നിലെ ഉദ്ദേശം. ഭാരതാംബയെ പൂജിക്കുക എന്നാൽ ഭൂമീദേവിയെ പൂജിക്കുകയാണ്.

അതുമാത്രമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്നതിനാേട് ഒട്ടും യോജിപ്പില്ല. എന്നുമാത്രമല്ല അതിനോട് എതിർപ്പുമുണ്ട്. ജനങ്ങൾക്ക് കൊടുക്കുന്ന പെൻഷൻ കൃത്യമായി കിട്ടുന്നില്ല. ജോലിചെയ്യുന്നതിന് മന്ത്രിമാരുടെ സ്റ്റാഫിന് ശമ്പളം കൊടുക്കണം. എന്നാൽ പെൻഷനും ആനുകൂല്യങ്ങളും കൊടുക്കുന്നത് ശരിയല്ല. അത് നിരോധിക്കണം’-സുരേഷ് ഗോപി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *