ദേശീയ പുരസ്കാര നിറവിൽ ഉള്ളൊഴുക്ക്; മികച്ച മലയാള ചിത്രം

ഉർവശി, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി ഒരുക്കിയ ഉള്ളൊഴുക്കിന് ദേശീയ പുരസ്കാരം. 71-ാമത് നാഷണൽ ഫിലിം അവാർഡ്സിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരമാണ് ഉള്ളൊഴുക്ക് നേടിയത്.
2018ല്‍ നടന്ന സിനിസ്റ്റാന്‍ ഇന്ത്യയുടെ സ്റ്റോറി ടെല്ലിങ് മത്സരത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിനായിരുന്നു. സിനിമ റിലീസ് ചെയ്തതിനു ശേഷവും തിരക്കഥ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്കാരം ഉർവശി നേടിയതുൾപ്പടെ മൂന്ന് സംസ്ഥാന പുരസ്കാരങ്ങളും സിനിമയ്ക്കു ലഭിച്ചിരുന്നു. ഇപ്പോഴിതാ, ദേശീയ പുരസ്കാരവും ചിത്രത്തെ തേടിയെത്തി.
റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിർമിച്ച ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിച്ചത്. അസോ. പ്രൊഡ്യൂസര്‍: പഷന്‍ ലാല്‍, സംഗീതം: സുഷിന്‍ ശ്യാം, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് –അനിൽ രാധാകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ.
എഴുപത്തിഒന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: വിജയികൾ ഇവർ
മികച്ച നടനായി ഷാരൂഖ് ഖാൻ, വിക്രാന്ത് മാസി എന്നിവരെ തിരഞ്ഞെടുത്തു. ‘ജവാൻ’ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ഷാരൂഖ് ഖാനെ തേടി ദേശിയ പുരസ്കാരം എത്തിയത്. ഏറെ ശ്രദ്ധനേടിയ ‘ട്വൽത്ത് ഫെയിൽ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്രാന്ത് മാസിയെ മികച്ച നടനായി തിരഞ്ഞെടുത്തത്.
‘മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ റാണി മുഖര്‍ജി മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കി. മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം ഉർവശിയും പാര്‍വതി തിരുവോത്തും പ്രധാനവേഷത്തിൽ എത്തിയ ‘ഉള്ളൊഴുക്ക്’ സ്വന്തമാക്കി. ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ഉള്ളൊഴുക്ക്.
‘മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ റാണി മുഖര്‍ജി മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കി. മികച്ച സഹനടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലെ അഭിനയത്തിലൂടെ ഉർവശി സ്വന്തമാക്കിയപ്പോൾ. ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവൻ നേടി.
പൂക്കാലത്തിലൂടെ മിഥുൻ മുരളി മികച്ച എഡിറ്റർക്കുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച പ്രൊഡക്ഷൻ ഡിസൈൻ ജൂഡ് ആന്തണിയുടെ സംവിധാനത്തിലൊരുങ്ങിയ ‘2018’ എന്ന ചിത്രത്തിലൂടെ മോഹൻദാസ് സ്വന്തമാക്കി.