റഷ്യൻ എണ്ണസംഭരണ കേന്ദ്രത്തിൽ യുക്രെയ്ൻ ആക്രമണം

മോസ്കോ: റഷ്യയിലെ സോചിയിൽ എണ്ണ സംഭരണകേന്ദ്രത്തിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് വൻ തീപിടിത്തം. വെടിവെച്ചിട്ട ഡ്രോണിന്റെ അവശിഷ്ടം എണ്ണ ടാങ്കിൽ പതിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് റീജനൽ ഗവർണർ വെന്യാമിൻ കൊണ്ട്രട്യേവ് പറഞ്ഞു.
അപകടത്തെ തുടർന്ന് സോചി വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവിസ് താൽക്കാലികമായി നിർത്തിവെച്ചു. വൊറോനെജ് മേഖലയിലുണ്ടായ മറ്റൊരു ഡ്രോൺ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. യുക്രെയ്ന്റെ 93 ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
ഞായറാഴ്ച റഷ്യ 76 ഡ്രോണുകളും ഏഴ് മിസൈലുകളും തൊടുത്തതായി യുക്രെയ്ൻ പ്രതികരിച്ചു. ഇതിൽ 60 ഡ്രോണുകളും ഒരു മിസൈലും തകർത്തു. വ്യാഴാഴ്ച റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ അഞ്ച് കുട്ടികള ടക്കം 31 പേർ കൊല്ലപ്പെട്ടിരുന്നു