ഇറാനെ ഒരു ദിവസം കൊണ്ടു തകർക്കും,​ സൈനിക നടപടിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ട്രംപ്

വാഷിംഗ്ട‌ൺ: ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാന് നേരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ കേവലം ഒരു ദിവസം കൊണ്ട് തകർക്കുമെന്നും സമാധാന ചർച്ചകളിലേക്ക് അവർക്ക് തിരിച്ചുവരേണ്ടി വരുമെന്നും ട്രംപ് അവകാശപ്പെട്ടു. അന്താരാഷ്ട്ര വാ‌ർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. അമേരിക്കയുടെ എല്ലാ നിബന്ധനകളും ഇറാൻ അംഗീകരിക്കേണ്ടി വരുമെന്നും അവരുടെ പക്കൽ മറ്റ് മാർഗങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെറും ഒരു മണിക്കൂർ കൊണ്ട് ഇറാന്റെ ഊർജ്ജ മേഖലയെ തകർക്കാൻ സാധിക്കും. എന്നാൽ ഒരിക്കൽ തകർക്കപ്പെട്ടാൽ അത് പുനർനിർമ്മിക്കാൻ അവർക്ക് പത്തുവർഷത്തിലേറെ വേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. രാജ്യത്തെ തന്ത്രപ്രധാനമായ പാലങ്ങളും തകർക്കുമെന്ന് ട്രംപ് ആവർത്തിച്ചു.അതേസമയം ഒരു നാഗരികത തന്നെ ഇല്ലാതാക്കുമെന്ന തന്റെ മുൻ പ്രസ്താവനയെ ട്രംപ് ന്യായീകരിക്കുകയും ചെയ്തു. ഇത്തരം മുന്നറിയിപ്പുകളാണ് ഇറാനെ സമാധാന ചർച്ചയിലേക്ക് നയിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു,​ ഇറാന്റെ ഭീഷണികൾക്ക് മറുപടിയായാണ് തന്റെ പ്രതികരണമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *